HOME
DETAILS

മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ സ്‌കൂട്ടര്‍ യാത്രികനായ ദലിത് യുവാവിന് നേരെ വരന്തരപ്പിള്ളി പൊലിസിന്റെ അതിക്രമം

  
backup
September 20 2021 | 14:09 PM

latest-1-attack-from-police-against-dalit-today

വരന്തരപ്പിള്ളി: ഫോണില്‍ സംസാരിച്ചെന്ന് പറഞ്ഞ് സ്‌കൂട്ടര്‍ യാത്രികനായ ദലിത് യുവാവിനെ തടഞ്ഞു നിര്‍ത്തി വരന്തരപ്പിള്ളി പൊലിസിന്റെ അതിക്രമം. മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും പരാതി. നന്തിപുലം സ്വദേശി കൈപ്പുള്ളി കൃഷ്ണകുമാറിനാണ് ദുരനുഭവം. കഴിഞ്ഞ 16നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വീട്ടില്‍ സുഖമില്ലാതിരുന്ന മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജോലി സ്ഥലത്തുനിന്ന് രൂപ വാങ്ങി വരുന്നതിനിടെ വാഹന പരിശോധന നടത്തിയിരുന്ന എസ്.ഐ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.

മകളാണ് വിളിച്ചതെന്നും സുഖമില്ലാതിരിക്കുകയാണെന്നും പറഞ്ഞിട്ടും എസ്.ഐ. വഴങ്ങിയില്ലെന്നും 2000 രൂപ പിഴയിട്ടതായും, ലൈസന്‍സ് സ്റ്റേഷനിലെത്തി കൈപ്പറ്റാനുമായിരുന്നു എസ്.ഐ. യുടെ നിര്‍ദേശം. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയാണ് സംസാരിച്ചതെന്നും സ്റ്റാര്‍ട്ട് ചെയ്ത ശേഷം വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത് നോക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.

ഇതിനിടെ മകള്‍ വീണ്ടും വിളിച്ചപ്പോള്‍ കൃഷ്ണകുമാര്‍ മൊബൈല്‍ ഫോണ്‍ എസ്.ഐ.യെ കാണിച്ചു. അപ്പോള്‍ നിന്റെ മകളുടെ കാര്യം നോക്കലല്ല പൊലിസിന്റെ പണിയെന്നായിരുന്നു എസ്.ഐയുടെ മറുപടി. തുടര്‍ന്ന് മകളെ ആശുപത്രിയില്‍ കാണിച്ച ശേഷം സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞാണ് ഇയാളെ വിട്ടയച്ചത്.
മുപ്ലിയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ കാണിച്ച ശേഷം മകളോടൊപ്പം സ്റ്റേഷനിലെത്തിയപ്പോള്‍ ലൈസന്‍സ് പൊലിസ് പിടിച്ചെടുത്തതല്ലെന്നും വഴിയില്‍ കളഞ്ഞുകിട്ടിയ ലൈസന്‍സ് ആരോ സ്റ്റേഷനിലേല്‍പിച്ചതാണെന്നും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പിന്നീട് എടുത്തതാണെന്നും പറഞ്ഞ് പിന്നെയും ഏറെനേരം സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കൃഷ്ണകുമാര്‍ പറയുന്നു ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടത് പൊലിസിന്റെ കടമയല്ലേ എന്ന് ചോദിച്ചപ്പോള്‍ നീ നിയമം പഠിപ്പിക്കുകയാണോ എന്ന് ചോദിച്ച് തട്ടിക്കയറിയതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്ക് കൃഷ്ണകുമാര്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago