പ്രകോപിതരാകരുത്, കരിങ്കൊടി കാണിച്ച് നവകേരള സദസ്സിനെ ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
പ്രകോപിതരാകരുത്, കരിങ്കൊടി കാണിച്ച് നവകേരള സദസ്സിനെ ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കരിങ്കൊടി കാണിച്ച് നവകേരള സദസ്സിനെ ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയങ്ങാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നില്‍ നിഗൂഢ അജണ്ടയുണ്ടെന്നും സി.പി.എം പ്രവര്‍ത്തകരോട് പ്രകോപിതരാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താന്‍ വരുന്നവര്‍ക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കരിങ്കൊടി കാണിച്ചവരുടെ ഉദ്ദേശം വേറെയാണ്. തങ്ങള്‍ തളിപ്പറമ്പിലേക്ക് വരുമ്പോള്‍ ബസിന് മുന്നില്‍ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീണു. എതിര്‍പ്പുമായി വരുന്നവരെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്താല്‍ എന്ത് സംഭവിക്കും? റോഡരികില്‍ നിന്നവര്‍ സംയമനം പാലിച്ചുവെന്നും കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഗൂഢ അജണ്ടയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ആരും പ്രകോപിതര്‍ ആകരുത്. പ്രകോപനം സൃഷ്ടിക്കലാണ് ലക്ഷ്യം. ആരും പ്രകോപനത്തില്‍ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറിയത്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു. യുത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."