സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്കരന് അന്തരിച്ചു
കല്‍പ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ഭാസ്കരന്(66) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.
കല്‍പ്പറ്റയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം രണ്ടോടെ സ്വദേശമായ ബത്തേരിയിലേക്ക് കൊണ്ടുപോയി. ബത്തേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഗണപതിവട്ടം ഹിന്ദു ശ്മശാനത്തില്‍ സംസ്കരിച്ചു. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ ശശീന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് സെക്രട്ടറിയുടെ ചുമതല നല്‍കിയത്. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗമാണ്. സി.പി.എം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന് പ്രസിഡന്റാണ്. കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന് നായരുടെയും ഉണ്ണിച്ചീരയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന് വര്‍ഗീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."