HOME
DETAILS

ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍, ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുന്നു: വി.ഡി സതീശന്‍

  
backup
December 22 2022 | 08:12 AM

kerala-opposition-leader-vd-satheesan-allegations-against-pinarayi-government-over-buffer-zone

കൊച്ചി: ബഫര്‍ സോണ്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്നുരുളുകയാണ്. ബഫര്‍സോണില്‍ ജനവാസമേഖലയെ ഉള്‍പ്പെടുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും സതീശന്‍ പറഞ്ഞു.

'ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭംഗിയായി ചെയ്ത കാര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നല്‍കിയിട്ടില്ല. ദേശീയ ശരാശരിയേക്കാള്‍ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതല്‍, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയില്‍ അറിയിക്കേണ്ടത്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. സര്‍ക്കാരിന് എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പമുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോള്‍ ജയറാം രമേഷിനെ ഇടത് സര്‍ക്കാര്‍ കുറ്റപെടുത്തുന്നത്'. ആദ്യ പിണറായി സര്‍ക്കാര്‍ ചെയ്തു വച്ച ദുരന്തമാണിത്. ഉറങ്ങിക്കിടന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് രണ്ടരലക്ഷം ഹെക്ടര്‍ ഭുമിയാണ് നഷ്ടമാകുക. കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴുയുമോ. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കണം. കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതില്‍ ഇതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി വനം മന്ത്രിയുമാണ്.

യുഡിഎഫ് കാലത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അത് കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് കോടതിയില്‍ അല്ല കൊടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരിനാണ്. അവരാണ് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. 2015ല്‍ സംസ്ഥന സര്‍ക്കാര്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്
വനം മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഉപഗ്രഹ സര്‍വേ അവ്യക്തമാണെന്ന് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ മനസിലായി. അത് പൂഴത്തിവച്ചത് എന്തിനായിരുന്നു. സര്‍ക്കാരിന് ജനവാസമേഖലയെ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഈ നിസംഗത കാണുമ്പോള്‍ തോന്നുന്നതെന്നും സതീശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  28 minutes ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  43 minutes ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  43 minutes ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  an hour ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  2 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  2 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  2 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 hours ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 hours ago