HOME
DETAILS

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

  
Shaheer
July 10 2025 | 01:07 AM

Registrar Applies for Leave VC Rejects Request and Bans Entry to Office

തിരുവനന്തപുരം: ഭാരതാംബ വിവാദത്തെ തുടർന്ന് പോര് രൂക്ഷമായ കേരള സർവകലാശാലയിൽ രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാറിനോട് സർവകലാശാലാ ആസ്ഥാനത്തെ ഓഫിസിൽ പ്രവേശിക്കരുതെന്ന് താൽകാലിക വൈസ് ചാൻസിലർ ഡോ.സിസ തോമസ്. രജിസ്ട്രാറുടെ അവധി അപേക്ഷയും വി.സി നിരസിച്ചു. ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്നും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വി.സിയുടെ നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് ഡോ.കെ.എസ് അനിൽകുമാർ അവധി അപേക്ഷ നൽകിയത്. എന്നാൽ സസ്‌പെൻഷനിലുള്ളയാളുടെ അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്നാണ് വി.സിയുടെ നിലപാട്.

താൽകാലിക വി.സിയുടെ ചുമതലയിൽനിന്ന് ഡോ.സിസ തോമസ് ഇന്നലെ ഒഴിഞ്ഞു. അവധിക്കു ശേഷം വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ ഇന്നു മടങ്ങിയെത്തും. ഇന്ന് പഠിപ്പുമുടക്ക് പ്രഖ്യാപിച്ച എസ്.എഫ്.ഐ രാജ്ഭവനിലേക്കും സർവകലാശാലാ ആസ്ഥാനത്തേക്കും മാർച്ച് നടത്തുമെന്ന് അറിയിച്ചു. വൈസ് ചാൻസിലറെ സർവകലാശാലാ ആസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും എസ്.എഫ്.ഐ അറിയിച്ചിട്ടുണ്ട്.

കേരള സർവകലാശാലാ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനു പിന്നാലെയാണ് പോർവിളി തുടങ്ങിയത്.

രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സർവകലാശാലാ നിയമം 7 പ്രകാരം സ്ഥാനത്തുനിന്ന് ഗവർണർ നീക്കുമെന്ന് സൂചനയുണ്ട്. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന വി.സിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. ഗവർണർ തുടർനടപടിയിലേക്ക് കടന്നാൽ കോടതിയെ സമീപിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  6 hours ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  6 hours ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  7 hours ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  7 hours ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  7 hours ago
No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  7 hours ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  8 hours ago
No Image

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

oman
  •  8 hours ago
No Image

13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 hours ago
No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  8 hours ago