HOME
DETAILS

ട്വന്റി 20 ആശ്വാസം, ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  
Web Desk
November 23 2023 | 17:11 PM

twenty20-relief-india-win-against-australi

വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു ശേഷം ഓസ്ട്രലിയക്കെതിരെ ട്വന്റി ട്വന്റി മത്സരത്തിന് ഇറങ്ങിയ ഇന്ത്യന്‍ യുവനിര ജയം സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഓസ്‌ട്രേലിയയെ പിന്തുടര്‍ന്ന് ജയംനേടിയെടുത്തു.

209 പിന്തുടര്‍ന്ന ഇന്ത്യ 2 വിക്കറ്റ് വിജയമാണ് ഇന്ന് നേടിയത്. ക്യാപ്റ്റന്‍ ആയി ആദ്യ മത്സരത്തിന് ഇറങ്ങിയ സൂര്യകുമാര്‍ ആണ് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. 80 റണ്‍സ് എടുത്ത് സൂര്യ ടോപ് സ്‌കോറര്‍ ആയി. നാടകീയമായ അവസാന ഓവറില്‍ അവസാന പന്തില്‍ ആയിരുന്നു വിജയം. നാല് പന്തില്‍ മൂന്ന് റണ്‍സ് വേണ്ട സമയത്ത് ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ ആണ് അവസാനം കളഞ്ഞത്. അവാന പന്തില്‍ സിക്‌സ് അടിച്ചാണ് റിങ്കു വിജയം ഉറപ്പിച്ചത്.

209 റണ്‍സ് ചെയ്‌സ് ചെയ്ത ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഓപ്പണര്‍ റുതുരാജിനെ ആദ്യ ഓവറില്‍ റണ്ണൗട്ടില്‍ നഷ്ടമായെങ്കിലും ഇറങ്ങിയവര്‍ എല്ലാം ആക്രമിച്ചു കളിച്ചു. യശസ്വു ജയ്‌സ്വാള്‍ 8 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് പുറത്തായി. അതിനു ശേഷം സൂര്യകുമാറും ഇഷന്‍ കിഷനും നല്ല കൂട്ടുകെട്ട് പടുത്തു.

ഇഷന്‍ കിഷന്‍ 39 പന്തില്‍ നിന്ന് 58 റണ്‍സ് എടുത്തു. അഞ്ചു സിക്‌സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഇഷന്റെ ഇന്നിങ്‌സ്. 10 റണ്‍സ് എടുത്ത തിലക് വര്‍മ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഔട്ട് ആയി. ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ച സൂര്യകുമാര്‍ 42 പന്തില്‍ 80 റണ്‍സ് അടിച്ചു. 4 സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. അവസാനം റിങ്കു 14 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 208/3 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്. സെഞ്ച്വറി നേടിയ ജോഷ് ഇംഗിലിസ് ആണ് ഓസ്‌ട്രേലിയക്ക് കരുത്തായത്. അര്‍ധ സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയക്ക് ആയി തിളങ്ങി.
ഇന്ന് വെറും 47 പന്തില്‍ നിന്നാണ് ജോഷ് ഇംഗിലിസ് സെഞ്ച്വറി നേടിയത്. താരം മൊത്തത്തില്‍ 50 പന്തില്‍ നിന്ന് 110 റണ്‍സ് എടുത്തു. 8 സിക്‌സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്‌സ്. സ്മിത്ത് 41 പന്തില്‍ നിന്ന് 52 റണ്‍സും എടുത്തു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ആര്‍ക്കും ഇന്ന് തിളങ്ങാന്‍ ആയില്ല. രവി ബിഷ്‌ണോയ് ഒരു വിക്കറ്റ് എടുത്തു, പക്ഷെ 54 റണ്‍സ് വഴങ്ങി. പ്രസീദ് കൃഷ്ണ 50 റണ്‍സും ഇന്ന് വഴങ്ങി.

ട്വന്റി 20 ആശ്വാസം, ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  4 days ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  4 days ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  4 days ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  4 days ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  4 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  4 days ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  4 days ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  4 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 days ago