പഠാന്‍ വിവാദം; ഷാരൂഖ് ഖാന്റെ ' ശേഷക്രിയ' ചെയ്ത് അയോധ്യയിലെ വിവാദ സന്യാസി; തിയേറ്ററുകള്‍ തീയിടാന്‍ ആഹ്വാനം
അയോധ്യ: പഠാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ നടന്‍ ഷാരൂഖാന്റെ പ്രതീകാത്മക ശേഷക്രിയ നടത്തി അയോധ്യയിലെ വിവാദ സന്യാസി മഹന്ത് പരംഹംസ് ദാസ്. തിങ്കളാഴ്ച്ച അയോധ്യയിലായിരുന്നു സംഭവം. നടന്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്ന 'ജിഹാദിന് അന്ത്യം കുറിക്കാനാണ് ഈ ചടങ്ങെന്ന് വിവാദ സന്യാസി പറഞ്ഞു.
ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ മരണാനന്തര ദുഃഖാചരണത്തിന്റെ അവസാന ദിവസം ആഘോഷിക്കുന്ന ചടങ്ങിനെയാണ് 'തെരാവീന്‍' എന്ന് വിളിക്കുന്നത്. 'തെരാവീന്‍' എന്ന പദത്തിന്റെ അര്‍ഥം പതിമൂന്നാം എന്നാണ്. മരണത്തിന്റെ 13ാം ദിവസമാണ് ചടങ്ങ് നടക്കുന്നത്.
കഴിഞ്ഞയാഴ്ച, ഷാരൂഖ് ഖാന്റെ പോസ്റ്ററുകള്‍ കത്തിക്കുകയും അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ ജീവനോടെ കത്തിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.
'ബോളിവുഡും ഹോളിവുഡും സനാതന ധര്‍മ്മത്തെ പരിഹസിക്കാനും ഹിന്ദു ദേവതകളെ അപമാനിക്കാനും നിരന്തരം ശ്രമിക്കുന്നു. പഠാന്‍ സിനിമയില്‍ ദീപിക പദുക്കോണ്‍ ബിക്കിനിയണിഞ്ഞുകൊണ്ട് സന്യാസിമാരുടെയും രാജ്യത്തെ മുഴുവന്‍ മതവികാരങ്ങളെയും വ്രണപ്പെടുത്തി. സനാതന ധര്‍മ്മത്തെ ഷാരൂഖ് ഖാന്‍ നിരന്തരം പരിഹസിക്കുന്നു. - സന്യാസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."