HOME
DETAILS
MAL
ഈ എമിറേറ്റിലെ ട്രാഫിക് ഫൈനുകൾ ഇപ്പോൾ അടച്ചാൽ 50 ശതമാനം ഓഫർ; ഏതെല്ലാം ഫൈനുകൾക്ക് ഇളവ് ലഭിക്കും?
backup
November 28 2023 | 04:11 AM
ഈ എമിറേറ്റിലെ ട്രാഫിക് ഫൈനുകൾ ഇപ്പോൾ അടച്ചാൽ 50 ശതമാനം ഓഫർ; ഏതെല്ലാം ഫൈനുകൾക്ക് ഇളവ് ലഭിക്കും?
അബുദാബി: 52-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2023 നവംബർ 1 ന് മുൻപ് ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നടത്തിയ എല്ലാത്തരം നിയമ ലംഘനങ്ങൾക്കും ഇളവ് വാഗ്ദാനം ചെയ്യുന്നതായി ഉമ്മുൽ ഖുവൈൻ പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു.
ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാ ലംഘനങ്ങൾക്കും ഈ കിഴിവ് ബാധകമാണ്. ഡിസംബർ 1 മുതൽ 2024 ജനുവരി 7 വരെയാണ് 50 ശതമാനം കിഴിവോടെ പിഴ അടക്കാൻ സാധിക്കുക. ഈ നിർദ്ദിഷ്‌ട കാലയളവിൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും പൊലിസ് പദ്ധതിയിടുന്നുണ്ട്.
അതേസമയം, താഴെ പറയുന്ന നിയമലംഘനങ്ങൾ നടത്തിയവർക്ക് 50 ശതമാനം കിഴിവ് ലഭിക്കില്ല.
- വാഹനം ഓടിക്കുന്നയാളുടെ ജീവനെയോ മറ്റുള്ളവരുടെ ജീവനെയോ സുരക്ഷയെയോ സുരക്ഷിതത്വത്തെയോ അപകടപ്പെടുത്തുന്ന വിധത്തിൽ വാഹനം ഓടിക്കുന്നത്.
- പൊതു അല്ലെങ്കിൽ സ്വകാര്യ സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന വിധത്തിൽ വാഹനം ഓടിക്കുന്നത്.
- ഹെവി വെഹിക്കിൾസ് ചുവന്ന ലൈറ്റ് മറികടന്നത്.
- ലൈറ്റ് വെഹിക്കിൾസ് ചുവന്ന ലൈറ്റ് മറികടന്നത്.
- മോട്ടോർ സൈക്കിളുകൾ ചുവന്ന ലൈറ്റ് മറികടന്നത്.
- പരമാവധി വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിലധികം കവിഞ്ഞ് വാഹനം ഓടിക്കൽ.
- ലൈസൻസില്ലാതെ വാഹന എഞ്ചിൻ അല്ലെങ്കിൽ അടിസ്ഥാന "ചേസിസിൽ" മാറ്റങ്ങൾ വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."