HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിക്കെതിരെ തുടര്നടപടിയ്ക്കില്ല; പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തെന്ന് പരാതിക്കാരി
backup
December 28 2022 | 06:12 AM
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി തുടര്നടപടികള്ക്കില്ലെന്ന് പരാതിക്കാരി. ഉമ്മന്‍ചാണ്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനം. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.
സോളാര്‍ പീഡന കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസിലും കുറ്റാരോപിതര്‍ക്ക് ക്ലീന്‍ചിറ്റ് ലഭിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൌസില്‍ വെച്ച് പീഡിപ്പിച്ചു എന്നുപറയുന്ന ദിവസം അദ്ദേഹം ക്ലിഫ്ഹൌസില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."