HOME
DETAILS

'മധ്യപ്രദേശ് സര്‍ക്കാരിന്റെ  വയനാട്ടിലെ 500 ഏക്കര്‍ പാട്ടത്തിന്' പാലാ സ്വദേശിയില്‍നിന്നു മോന്‍സണ്‍ തട്ടിയത് 1.72 കോടി

  
backup
September 30, 2021 | 4:57 AM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf
 
സ്വന്തം ലേഖകന്‍
കോട്ടയം: മധ്യപ്രദേശ് സര്‍ക്കാരിന് വയനാട്ടിലുള്ള തോട്ടം പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയെ കബളിപ്പിച്ച് മോന്‍സണ്‍ തട്ടിയെടുത്തത് 1.72 കോടി. 
പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരനില്‍നിന്നാണ് ബിനാമി അക്കൗണ്ടുകളിലൂടെ പണം തട്ടിയത്. 
 
സുല്‍ത്താന്‍ബത്തേരിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് 1,500 ഏക്കര്‍ വരുന്ന ബീനാച്ചി എസ്റ്റേറ്റ്. ഇതില്‍നിന്നു 500 ഏക്കര്‍ പാട്ടത്തിന് നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ്. ഇതുസംബന്ധിച്ച രാജീവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു.
രാജീവിന്റെ പക്കല്‍നിന്നു ജീവനക്കാരുടെ അക്കൗണ്ടിലൂടെയാണ് മോന്‍സണ്‍ പണം വാങ്ങിയത്. തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ചു മധ്യപ്രദേശ് സര്‍ക്കാരില്‍നിന്നു രേഖകള്‍ ശരിയാക്കാന്‍ ആദ്യം പത്തുലക്ഷമാണ് മോന്‍സണ്‍ വാങ്ങിയത്. പിന്നീട് ജോഷി, ജൈസല്‍, അജിത് ഉള്‍പ്പെടെ നാലുപേരുടെ അക്കൗണ്ടുകളിലൂടെ 1.62 കോടി രൂപയും വാങ്ങിയെടുത്തു.  
 
നാല് ജീവനക്കാരുടെ പേരിലുള്ള മോന്‍സണിന്റെ ബിനാമി അക്കൗണ്ടുകളാണ് ഇതെല്ലാം. തന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്‌തെന്ന് വ്യക്തമാക്കിയാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ മോന്‍സണ്‍ നിര്‍ദേശിച്ചത്.ഭൂമി പാട്ടത്തിന് കിട്ടാതെ വന്നത് സാങ്കേതിക തടസമാണെന്ന് വരുത്താന്‍ രാജീവിനെ ബാങ്ക് രേഖകള്‍ കാണിച്ചിരുന്നു. 
 
മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ പങ്കെടുത്ത ചടങ്ങുകളില്‍ രാജീവിനെയും പങ്കെടുപ്പിച്ച് തന്റെ ഉന്നത സ്വാധീനം വ്യക്തമാക്കാനും മോന്‍സണ്‍ ശ്രമിച്ചിരുന്നു. 
തട്ടിപ്പിന് ഇരയായെന്ന്  തിരിച്ചറിഞ്ഞതോടെയാണ് രാജീവ് ക്രൈംബ്രാഞ്ചില്‍ മോന്‍സണെതിരേ പരാതി നല്‍കിയത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  8 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  8 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  8 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  8 days ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  8 days ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  8 days ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  8 days ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  8 days ago