24 മണിക്കൂറിനിടെ ബോംബിട്ടത് 400 ഇടങ്ങളില്‍ 200ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക്; തെക്കന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍
24 മണിക്കൂറിനിടെ ബോംബിട്ടത് 400 ഇടങ്ങളില്‍ 200ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക്; തെക്കന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍
ഖാന് യൂനുസ്: ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍. തെക്കന്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 650 പേര്‍ക്ക് പരിക്കേറ്റു.
24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്റാഈൽ സേന അറിയിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. ഖാൻ യൂനുസിൽനിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽനിന്ന് ഇസ്റാഈൽ പിന്മാറി. ചർച്ച വഴിമുട്ടിയതിനെത്തുടർന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം തന്റെ സംഘാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ മൊസാദ് മേധാവി ഡേവിഡ് ബർണിയ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ഇരുകൂട്ടരും പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. ഇതിൽ തീരുമാനമാകാതിരുന്നതിനാലാണ് താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിക്കേണ്ടിവന്നത്.
വെസ്റ്റ്ബാങ്കിൽ ഇസ്റാഈലി സൈന്യത്തിന്റെ പരിശോധനയും അറസ്റ്റും തുടരുകയാണ്. ശനിയാഴ്ച ഏഴുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെടിനിർത്തൽ അവസാനിച്ചതിനുശേഷം ആദ്യ സഹായ ട്രക്ക് റഫ അതിർത്തി കടന്ന് ഗസ്സയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."