വിദേശ പഠനം; സുപ്രഭാതം- എറാസ്മസ് മുണ്ടസ് ഓറിയന്റേഷന്‍ വെബിനാര്‍ ഡിസംബര്‍ 6ന്; സൗജന്യമായി പങ്കെടുക്കാം
വിദേശ പഠനം; സുപ്രഭാതം- എറാസ്മസ് മുണ്ടസ് ഓറിയന്റേഷന്‍ വെബിനാര്‍ ഡിസംബര്‍ 6ന്; സൗജന്യമായി പങ്കെടുക്കാം
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് എറാസ്മസ് മുണ്ടുസ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് നിലവില്‍ 16 പഠന മേഖലകളിലായി 193 വ്യത്യസ്ത കോഴ്‌സുകളില്‍ നല്‍കി വരുന്നു. ലോകത്തിലെ ഏറ്റവും വിശാലമായ സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നായാണ് എറാസ്മസ് പ്രോഗ്രാമിനെ പരിഗണിക്കുന്നത്.
രണ്ടോ അതിലധിലമോ രാജ്യങ്ങളിലും സര്‍വകലാശാലകളിലും പഠിക്കാന്‍ അവസരം ലഭിക്കുന്ന മൊബിലിറ്റി തന്നെയാണ് എറാസ്മസ് മുണ്ടുസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. യൂറോപ്പിലെയും മറ്റ് വന്‍കരകളിലെയും മികച്ച നാനൂറിലധികം സര്‍വകലാശാലകളും സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.
സ്‌കോളര്‍ഷിപ്പിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വിശദീകരിക്കുന്നതിനും, അവര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി സുപ്രഭാതം ദിനപത്രവും എറാസ്മസ് മുണ്ടുസ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന എറാസ്മസ് മുണ്ടുസ് ജോയിന്റ് മാസ്‌റ്റേഴ്‌സ് ഓറിയന്റേഷന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. എറാസ്മസ് മുണ്ടുസ് അസോസിയേഷന്‍ പ്രതിനിധി ഫര്‍സീന്‍ അലി പുത്തന്‍ വീട്ടില്‍ നയിക്കുന്ന വെബിനാറില്‍ നിങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
എറാസ്മസ് മുണ്ടുസ് ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനും, വിശദ വിവരങ്ങള്‍ക്കുമായി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."