HOME
DETAILS
MAL
സഊദിയിൽ ഒരാഴ്ചക്കിടെ 14,000 ഓളം നിയമ ലംഘകർ അറസ്റ്റിൽ
backup
October 03 2021 | 05:10 AM
റിയാദ്: സഊദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തി, സുരക്ഷാ നിയന്ത്രണ ലംഘകരായ 13,795 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടുകളും (ജവാസാത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ 5,749 പേർ താമസ നിയമ നിയമലംഘകരും, 6,228 പേർ അതിർത്തി നിയമലംഘകരും, 1,818 ലധികം പേർ തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 270 പേരെയും അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് 31 പേരെയും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത 54 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."