നേപ്പാളില്‍ ഈ ഇന്ത്യന്‍ ഇ.വി സ്‌കൂട്ടര്‍ വില്‍ക്കുന്നത് കാറിന്റെ വിലക്ക്; കാരണം അറിയാം
ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ആംപിയര്‍ രാജ്യത്തിന് പുറത്തേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. നേപ്പാളിലേക്കാണ് തങ്ങളുടെ രാജ്യാന്തര ബിസിനസിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ കമ്പനി ഷോറൂമുകള്‍ തുറന്നിരിക്കുന്നത്. പെട്രോള്‍ വില കുതിച്ചുയരുന്ന നേപ്പാള്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന് കാര്യമായ ഭാവിയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി രാജ്യത്ത് ഷോറൂം തുറന്നിരിക്കുന്നത്. എന്നാല്‍ നേപ്പാളില്‍ ഏകദേശം മൂന്നേ മുക്കാല്‍ ലക്ഷം രൂപയാണ് ആംപിയര്‍ പ്രൈമസിന് വിലവരുന്നത്.
ഇത്രയും ഭീമമായ തുക ഇവിക്ക് വരാന്‍ കാരണം ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നേപ്പാള്‍ ഈടാക്കുന്ന ഉയര്‍ന്ന തുകയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1.45 ലക്ഷം രൂപക്ക് വില്‍ക്കുന്ന സ്‌കൂട്ടറിന് മൂന്നിരട്ടി വിലയാണ് നേപ്പാളിലുള്ളത്.LFP ബാറ്ററി പായ്ക്ക്, പിഎംഎസ് മോട്ടോര്‍, ബെല്‍റ്റ് ഡ്രൈവ്, കണക്റ്റഡ് സാങ്കേതികവിദ്യയും നാവിഗേഷനുമുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുമായാണ് ആമ്പിയര്‍ പ്രൈമസ് വരുന്നത്. ഒരു പ്രത്യേക ഫോണ്‍ ആപ്ലിക്കേഷനും ഓഫറിലുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.മണിക്കൂറില്‍ പരമാവധി 77 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറിന്
വര്‍ മോഡില്‍ ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ഹിമാലയന്‍ വൈറ്റ്, റോയല്‍ ഓറഞ്ച്, ഹാവ്‌ലോക്ക് ബ്ലൂ, ബക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ആംപിയര്‍ സ്വന്തമാക്കാന്‍ സാധിക്കുക.
അതേസമയം മാര്‍ച്ച് 31വരെ സീല്‍ EX ഇലക്ട്രിക് സ്‌കൂട്ടറിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനി 6000 രൂപവരെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
Content Highlights:Ampere forays into Nepal EV market
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."