ഗോമൂത്ര പരാമര്‍ശത്തില്‍ മാപ്പുചോദിച്ച് സെന്തില്‍കുമാര്‍
ചെന്നൈ: വിവാദമായ ഗോമൂത്ര പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. അനുചിതമായ രീതിയില്‍ താനൊരു വാക്ക് ഉപയോഗിച്ചുവെന്നും തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം തന്റെ പരാമര്‍ശം തെറ്റായ അര്‍ഥത്തില്‍ പ്രചരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.
പാര്‍ലമെന്റിലാണ് സെന്തില്‍ കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ 'ഗോമൂത്ര സംസ്ഥാനങ്ങള്‍' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് സെന്തില്‍ കുമാര്‍ പറഞ്ഞത്.
സെന്തില്‍ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. രംഗത്തുവന്നു. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.
ഗോമൂത്ര പരാമര്‍ശത്തില്‍ മാപ്പുചോദിച്ച് സെന്തില്‍കുമാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."