അവര്‍ ഒന്നിച്ചായിരുന്നു, യാത്രകളിലെല്ലാം…ഒടുവില്‍…
പാലക്കാട്: വിനോദ യാത്രയില്‍ മാത്രമല്ല അവസാന യാത്രയിലും അവര്‍ ഒന്നിച്ചായിരുന്നു. ശ്രീനഗര്‍ ലഡാക്ക് മേഖലയെ കശ് മിര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന സോജില ചുരത്തില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവര്‍ യാത്രയെ നെഞ്ചോട് ചേര്‍ത്തവരായിരുന്നു. സാധരണക്കാരില്‍ കുടുംബത്തില്‍ നിന്നുള്ള ഈ യുവാക്കള്‍ ജോലിചെയ്തു കിട്ടുന്ന വരുമാനത്തില്‍നിന്ന് ചെറിയ തുകകള്‍ മാറ്റിവച്ചായിരുന്നു യാത്രകള്‍ നടത്തിയിരുന്നത്.
യാത്രപോകാന്‍ പണം കണ്ടെത്താന്‍ 'യാത്രാക്കുറി' നടത്തിയാണ് സുഹൃത്തുക്കളായ 13 അംഗ സംഘം ഉത്തരേന്ത്യന്‍ യാത്ര തിരിച്ചത്. പാലക്കാടുനിന്ന് കഴിഞ്ഞ മാസം 30ന് ട്രെയിന്‍ കയറി ഡല്‍ഹിയിലെത്തിയ സംഘം താജ്മഹലടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞദിവസമാണ് കശ്മിരിലേക്ക് തിരിച്ചത്. അവിടെനിന്ന് രണ്ട് ടാക്‌സി വാഹനങ്ങളിലായി സോന മാര്‍ഗിലേക്ക് പോവുകുന്നതിനിടെ ആദ്യം സഞ്ചരിച്ച വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. യുവാക്കളുടെ ദാരുണാന്ത്യത്തില്‍ നടുങ്ങിയിരിക്കുകയാണ് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗ്രാമവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."