HOME
DETAILS
MAL
'വിചാരണത്തടവുമൂലം ദീര്‍ഘകാല ശിക്ഷ അനുഭവിച്ചവര്‍ക്ക് ജാമ്യം പരിഗണിക്കണം'
backup
October 06 2021 | 03:10 AM
സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ക്കേസുകളില്‍ ദീര്‍ഘകാലം വിചാരണത്തടവുകാരായി കഴിയേണ്ടിവരികയും പിന്നാലെ ശിക്ഷിക്കപ്പെടുകയും ചെയ്തവരില്‍ നിശ്ചിതകാലം പൂര്‍ത്തിയാക്കിയവര്‍ക്ക് ജാമ്യം നല്‍കുന്ന കാര്യം ഹൈക്കോടതികള്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി. ഇതു സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തു.
ഏറെക്കാലം വിചാരണത്തടവുകാരായി കഴിഞ്ഞ ശേഷം ശിക്ഷിക്കപ്പെട്ടതിനാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്നതുമായി ബന്ധപ്പെട്ട, ഉത്തര്‍പ്രദേശില്‍ നിന്നുള്ള 18 ഹരജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കോടതി നടപടി. ഈ ജാമ്യാപേക്ഷകള്‍ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. ആരോപിക്കപ്പെടുന്ന കുറ്റത്തിന് കിട്ടാവുന്ന ശിക്ഷാ കാലാവധിയുടെ പകുതി ജയിലില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതൊരു പരിധിയായി കണക്കാക്കാം. എട്ടുവര്‍ഷവും ഒരു പരിധിയായി വയ്ക്കാം.
ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടാകുന്നത് ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ ലംഘനമാണ്.
ജാമ്യാപേക്ഷ പോലും നല്‍കാന്‍ കഴിയാത്ത തടവുകാരുണ്ടോയെന്ന് കോടതികള്‍ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."