HOME
DETAILS

വേരില്‍ നീറുന്ന ഓര്‍മകള്‍

  
backup
December 09 2023 | 18:12 PM

rooted-memories

ഡോ.രോഷ്‌നി സ്വപ്ന


I was born there, I was born here എന്നാണ് ഫലസ്തീന്‍ കവി മൗറീദ് ബര്‍ഗൗദിയുടെ (Mourid Bergoudi) കൃതിയുടെ പേര്. കവിയുടെ തന്നെ ജീവിതത്തിന്റെ പരിച്ഛേദമാണ് ഈ പുസ്തകം. നാട് വിട്ടുപോകുംമുമ്പുള്ള ഫലസ്തീനിലെ മുന്‍കാല ജീവിതത്തിന്റെ ഓര്‍മകള്‍ ഈ പുസ്തകത്തിലുണ്ട്. ഫലസ്തീനിലെ ദര്‍ഗസ്സാനയില്‍ ജനിച്ച് ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ടവനാണ് മൗറീദ് ബര്‍ഗൗദി. 30 വര്‍ഷങ്ങള്‍ക്കുശേഷം റാമല്ലയിലേക്ക് തിരിച്ചുവരാനുള്ള അനുവാദം അദ്ദേഹത്തിനു ലഭിച്ചു.

'ഞാന്‍
മരങ്ങളില്‍നിന്ന്
പഠിക്കുന്നു.
പഴുക്കുന്നതിനു മുമ്പ്
പല പഴങ്ങളും പൊഴിയുംപോലെ...
ഒരു കവിതയെഴുതുമ്പോള്‍..
ഞാന്‍ അതിനെ
സൗമ്യമായ ക്രൂരതയോടെ
പരിചരിക്കുന്നു.
ഏറ്റവും ശരിയായ തെരഞ്ഞെടുപ്പിനു വേണ്ടി
ഞാന്‍ അതില്‍നിന്ന്
ദൃശ്യങ്ങളെ മായ്ച്ചുകളയുന്നു.'

എന്നദ്ദേഹം തന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ച് പറയുന്നു. മാതൃരാജ്യത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്ന അനുഭവത്തെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതുന്നുണ്ട്.
'ലോകം ഒരിക്കലും ചെവികൊടുക്കാനിടയില്ലാത്ത, ഒട്ടും പ്രധാനമല്ലാത്ത എന്റെ വികാരങ്ങളെക്കുറിച്ച് എനിക്ക് എഴുതണം. 'I saw ramella' എന്ന പുസ്തകം ഇത്തരത്തിലുള്ള നീറുന്ന ഓര്‍മകളെ നമുക്കു സമ്മാനിക്കുന്നു.
മൗറീദ ് ബര്‍ഗൗദിയുടെ
കവിതകള്‍
1.
ഒട്ടും കരുണയില്ലാതെ
മധുരതരമാണ് ആ സംഗീതം.
പക്ഷേ,
അതിന്റെ മാധുര്യത്തിന്
നിന്നെ ഏറ്റെടുക്കാനാവില്ല.
ആ ദിവസങ്ങള്‍ നിന്നെ
പഠിപ്പിച്ചത് അതാണ്.
ഓരോ വലിയ യുദ്ധത്തിലും
സ്വയം പരിത്യജിക്കപ്പെട്ട മുഖവും
സാധാരണ പല്ലുകളുമുള്ള
ഒരു പടയാളി ഉണ്ടാവും.
സ്വന്തം ടെന്റിനു പുറത്ത്
നിഷ്‌കാസിതിനായിരിക്കുന്ന
അവനെ നമുക്കു കാണാം.
കൈയില്‍ തീക്ഷ്ണമായ
ശബ്ദം പുറപ്പെടുവിക്കുന്ന
അവന്റെ കുഴലുമുണ്ടാവും.
പൊടിപടലങ്ങളില്‍നിന്നും
രക്തച്ചൊരിച്ചിലില്‍ നിന്നും
അതവനെ രക്ഷിക്കുമായിരിക്കും.
ഒരു പക്ഷിയെപ്പോലെ അവന്‍
എല്ലാ സംഘര്‍ഷങ്ങളില്‍നിന്നും
മാറിനില്‍ക്കും.
അവന്‍ അവനുവേണ്ടിത്തന്നെ
ഒരു പ്രണയഗാനം മൂളും.
ഒരിക്കലും ഒരു കളവല്ല അത്.
ഒരു നിമിഷത്തേക്ക്
നിലാവ് എന്തുകരുതുമെന്ന് അവന്‍
ഓര്‍ത്തുകാണും.
നരകത്തില്‍ ഈ കുഴലൂത്തുകൊണ്ട്
എന്ത് പ്രയോജനം!
ഒരു നിഴല്‍ അടുത്തെത്തുന്നു
പിന്നാലെ അനേകം നിഴലുകള്‍.
സൈനികര്‍
ഒരാള്‍ക്ക് പിന്നില്‍
മറ്റൊരാള്‍ എന്നപോലെ....
അവന്റെ ഗാനത്തിനകമ്പടിയായി ചേരൂ...
ഗായകന്‍ പടയാളികളെ മുഴുവനായി
കൂട്ടിക്കൊണ്ടുപോകുന്നു.
റോമിയോയുടെ
അതേ ബാല്‍ക്കണിയിലേക്ക്
അവിടെനിന്ന് ആകുലതകളില്ലാത്ത
ചിന്തകളോ ഇല്ലാത്ത
ഒരിടത്തേക്ക്...
അവിടെയവര്‍ കൂട്ടക്കൊലയുടെ
സംഗീതം വീണ്ടും ആരംഭിക്കും
2
തലയണ
തലയണ പറഞ്ഞു:
ഈ നീണ്ട പകലിന്
അവസാനങ്ങളില്‍
ഞാന്‍മാത്രം അറിയുന്ന
ചില കാര്യങ്ങളുണ്ട്.
ഏറ്റവും ആത്മവിശ്വാസം ഉണ്ടെന്ന്
നിങ്ങള്‍ കരുതുന്ന
ഒരുവന്റെ സംഘര്‍ഷങ്ങള്‍!
ഒരു കന്യാസ്ത്രീയുടെ അഭിലാഷങ്ങള്‍!
സ്വേച്ഛാധിപതിയുടെ കണ്‍പീലികള്‍ക്കിടയിലെ
നേര്‍ത്ത വിറയല്‍!
സുവിശേഷകന്റെ അശ്ലീലം!
ആത്മാവിന്റെ അഭിവാഞ്ഛകള്‍...
കല്‍ക്കരിപോലെ
ചുട്ടുപൊള്ളുന്ന ഉടലില്‍നിന്ന്
ആളിപ്പറക്കുന്ന തീത്തരികള്‍ !
എനിക്കു മാത്രമേ അറിയൂ
ആരും ശ്രദ്ധിക്കാതെ കിട്ടുന്ന
ചില കാര്യങ്ങളുടെ മഹത്വം
തോറ്റവന്റെ അഭിമാനം, ആത്മബോധം !
വിജയിച്ചവന്റെ ഏകാന്തത!
ഒരാള്‍
തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു
എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന മന്ദത!

3.
എനിക്കൊരു പ്രശ്‌നവുമില്ല
ഞാനെന്നെ തന്നെ നോക്കി
എനിക്കൊരു പ്രശ്‌നവുമില്ല
എന്റെ നോട്ടം ശരിയാണല്ലോ!
പ്രത്യേകിച്ച് പെണ്‍കുട്ടികളെ
എന്റെ നരച്ച മുടി ഒരുപക്ഷേ,
ആകര്‍ഷകമായിരിക്കാം.
എന്റെ കണ്ണടയും നല്ലതാണ്,
എന്റെ ഉടല്‍ താപനില 37 തന്നെ.
എന്റെ വസ്ത്രം അലക്കിത്തേച്ചതാണ്,
എന്റെ ചെരുപ്പുകളും നല്ലതാണ്.
എനിക്കൊരു പ്രശ്‌നവുമില്ല
എന്റെ കൈകളില്‍ അഴുക്കുപുരണ്ടിട്ടില്ല.
എന്റെ നാവ് ഇതുവരെ നിശബ്ദമാക്കപ്പെട്ടിട്ടില്ല.
ഞാനിതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
എന്നെയാരും ജോലിയില്‍നിന്ന്
പുറത്താക്കിയിട്ടില്ല.
ജയിലിലുള്ള ബന്ധുക്കളെ കാണാന്‍
എനിക്ക് അനുവാദമുണ്ട്.
ചില രാജ്യങ്ങളിലെ
ശവകുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍
എനിക്ക് അനുവാദമുണ്ട്.
എനിക്ക് മറ്റൊരു പ്രശ്‌നവുമില്ല
എന്റെ സുഹൃത്തിന്റെ തലയില്‍
ഒരു കൊമ്പ് വളര്‍ന്നിരിക്കുന്നു.
ഞാന്‍ ഞെട്ടിയില്ല.
വസ്ത്രം കൊണ്ട്
സ്വന്തം വാല്‍ മറച്ചുപിടിക്കാനുള്ള
അവന്റെ മിടുക്ക്
എനിക്കിഷ്ടമാണ്.
അവന്റെ മെലിഞ്ഞ കൈകാലുകള്‍
എനിക്കിഷ്ടമാണ്.
ചിലപ്പോള്‍ അവന്‍ എന്നെ കൊന്നേക്കാം.
പക്ഷേ, ഞാന്‍ അവനോട്
ക്ഷമിക്കും. കാരണം,
അവനെന്റെ സ്‌നേഹിതനാണ്.
അവന്‍ എന്നെ ഇടയ്ക്കിടെ
ഉപദ്രവിച്ചേക്കും, സാരമില്ല.
ടി.വി അവതാരികയുടെ പുഞ്ചിരി
ഇനിയെന്നെ രോഗിയാക്കില്ല.
നിറങ്ങള്‍ ഉപേക്ഷിച്ച് രാത്രിയും പകലും
കാക്കിമാത്രം ധരിക്കാന്‍
ഞാന്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.
എന്റെ തിരിച്ചറിയല്‍ രേഖകള്‍
ഞാന്‍ സൂക്ഷ്മമായി സൂക്ഷിക്കും.
അത് നീന്തല്‍കുളത്തില്‍ ആണെങ്കില്‍ക്കൂടി!
ഇന്നലെ എന്റെ സ്വപ്നങ്ങള്‍
രാത്രി തീവണ്ടി പിടിച്ചുപോയി
അവരോട് അങ്ങനെ വിടപറയണമെന്ന്
എനിക്കറിയില്ലായിരുന്നു.
മലനിരകള്‍ക്കിടയില്‍
തീവണ്ടി ഇടിച്ചുതകര്‍ന്ന ശബ്ദം
ഞാന്‍ കേട്ടു.
(ഡ്രൈവര്‍ മാത്രം അവശേഷിച്ചു )
ഞാന്‍ ദൈവത്തോട് നന്ദിപറഞ്ഞു.
എനിക്ക് വേറെ പ്രശ്‌നങ്ങളൊന്നും
തോന്നിയിട്ടില്ല
ജനനം മുതല്‍ ഈ
നിമിഷം വരെയുള്ള എന്നെ
ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
നിരാശയോടെ
ഞാന്‍ ഓര്‍ക്കുന്നു
മരണാനന്തര ജീവിതം
എന്നൊന്നുണ്ട്.
എങ്കില്‍പിന്നെ എനിക്കെന്ത് പ്രശ്‌നം ?
പക്ഷേ, ഞാന്‍ ചോദിക്കുന്നു.
'ദൈവമേ...
മരണത്തിനു മുമ്പൊരു
ജീവിതമുണ്ടോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago