എഞ്ചിനീയറിങ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് തൃശൂര്‍ സ്വദേശി ഫാഇസ് ഹാഷിമിന്
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ഫാര്‍മസി ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫാഇസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. ഹരിശങ്കര്‍ എം കല്ലാമല കോട്ടയം, നയന്‍ കിഷോര്‍ നായര്‍ കൊല്ലം, സഹല്‍ കെ കടന്നമണ്ണ മലപ്പുറം, ഗോവിന്ദ് ജി.എസ് മണികണ്ഡേശ്വരം, അംജദ്കാന്‍ മറ്റത്തൂര്‍ മലപ്പുറം, ആരുഷി പ്രസാദ് പേരൂര്‍ക്കട, പ്രിയങ്ക പലേര് നടക്കാവ്, അനുരാധ അശോകന്‍ നായര്‍, നൗഫ്രാന്‍ നേയസ് എന്നിങ്ങനെയാണ് രണ്ടുമുതല്‍ പത്തുവരെയുള്ള റാങ്കുകാര്‍.
എസ് സി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണന്‍ മലപ്പുറം രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോള്‍ എസ്.ടി വിഭാഗത്തില്‍ ജോനാഥന്‍ ഡാനിയേല്‍ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി.
ഫാര്‍മസി വിഭാഗത്തില്‍ ഫാരിസ് തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ തേജസ്വിനി വിനോദ് രണ്ടാം റാങ്ക് നേടി. ആര്‍കിടെക്ചര്‍ പരീക്ഷയില്‍ തേജസ് ജോസഫ് കണ്ണൂര്‍ ഒന്നാം റാങ്കും, അമ്രീന്‍ കല്ലായി രണ്ടാം റാങ്കും നേടി.
എഞ്ചിനീയറിംഗ് കീം പരീക്ഷയില്‍ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരില്‍ 22 പേര്‍ പെണ്‍കുട്ടികളും 78 പേര്‍ ആണ്‍കുട്ടികളുമാണ്. ഇതില്‍ 64 പേര്‍ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നീങ്ങനെയാണ് ആദ്യ നൂറില്‍ പേരില്‍ ഇടംപിടിച്ചത്.
ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റാങ്ക് പട്ടികയ്ക്ക് മുന്പുതന്നെ വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു. സിബിഎസ്ഇ ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."