ജിഹാദ് വിമര്‍ശനവും യാഥാര്‍ഥ്യവും : സമസ്ത ബോധനയത്‌നം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് എറണാകുളത്ത്
മലപ്പുറം: ജിഹാദ് വിമര്‍ശനവും യാഥാര്‍ഥ്യവും എന്ന പ്രമേയത്തില്‍ സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമസ്ത ബോധനയത്‌നം കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് എറണാംകുളം ശംസുല്‍ ഉലമാ നഗറില്‍(റിനൈ ഹബ്-ലിസി ജങ്ഷന്‍)നടക്കും. രാവിലെ സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ സിദ്ധീഖ് ഹാജി പതാക ഉയര്‍ത്തും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും.
സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ.പോള്‍ തേലക്കാട്ട്, സ്വാമി അസുര്‍ശാനന്ദ ശിവഗിരി മഠം എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജിഹാദ്, സത്യവും മിഥ്യയും എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ലൗ ജിഹാദ് എന്ന വിഷയത്തില്‍ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിക്കും.
കേന്ദ്ര മുശാവറ അംഗങ്ങളായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസന്‍ ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, യു. മുഹമ്മദ് ശാഫി ഹാജി, സത്താര്‍ പന്തലൂര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയര്‍ കൊടക്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സംസാരിക്കും.
സമസ്ത ബോധനയത്‌നം കാംപയിന്‍ ചെയര്‍മാന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വഗതവും കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ നന്ദിയും പറയും.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കാംപയിന്‍ നടക്കുന്നത്.
പരിപാടികളുടെ ഭാഗമായുള്ള ജില്ലാതല ഏകോപന സമിതി യോഗങ്ങള്‍ ഒമ്പത് മുതല്‍ ആരംഭിക്കും.
ഒമ്പതിന് പാലക്കാട്, കോട്ടയം, 10ന് ഇടുക്കി, 11ന് തൃശൂര്‍, 12ന് കണ്ണൂര്‍, കാസര്‍കോട്, 13ന് മലപ്പുറം, തിരുവനന്തപുരം, 15ന് പത്തനംതിട്ട, വയനാട്, 16ന് കൊല്ലം, 20ന് ആലപ്പുഴ എന്നിവിടങ്ങളില്‍ ജില്ലാതല ഏകോപന സമിതി യോഗങ്ങള്‍ നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ യോഗങ്ങളില്‍ സംബന്ധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."