പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 42 പേർ പിടിയിൽ; ഇരുപതിനായിരത്തോളം ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ
പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 42 പേർ പിടിയിൽ; ഇരുപതിനായിരത്തോളം ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ട്രാഫിക് പരിശോധന കർശനമാക്കി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. പരിശോധന ക്യാമ്പയിനിൽ പ്രായപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപതിനായിരത്തോളം ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രമാണ് ഇത്രയും പേർ പിടിയിലായതും കേസെടുത്തതും.
ഡിസംബർ 2 മുതൽ ഡിസംബർ 8 വരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്ത 42 പേരെ പിടികൂടിയത്. പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് വാഹനം നൽകിയവർ ഉൾപ്പെടെ കുടുങ്ങും. ഈ വാഹനങ്ങൾ മറ്റു നടപടികൾക്കായി കസ്റ്റഡിയിലാണ് ഉള്ളത്. ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനാണ് പിടിയിലായത്.
ഇവർക്ക് പുറമെയാണ് 18,940 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവർക്ക് പിഴ ഈടാക്കുകയും മറ്റു നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി തങ്ങിയതിന് 14 പേർ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ ജുഡീഷ്യറി അന്വേഷിക്കുന്ന 55 വാഹനങ്ങളും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."