തീർഥാടകർക്ക് സേവനങ്ങൾ കൃത്യമായി നൽകിയില്ല; മലയാളികളുടേതടക്കം നിരവധി ഉംറ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കി
തീർഥാടകർക്ക് സേവനങ്ങൾ കൃത്യമായി നൽകിയില്ല; മലയാളികളുടേതടക്കം നിരവധി ഉംറ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കി
മക്ക: മലയാളികളുടേതടക്കം നിരവധി ഉംറ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി സഊദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് നൽകേണ്ട സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നിയമ ലംഘനങ്ങൾ ആവർത്തിച്ചതാണ് കമ്പനികൾക്കെതിരായ നടപടിക്ക് കാരണം.
മക്കയിലും മദീനയിലും തീർഥാടകർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ ഒരുക്കൽ അടക്കമുള്ള സേവനങ്ങളൊന്നും നൽകാതെയാണ് ഈ കമ്പനികൾ തീർഥാടകർക്ക് വിസ നൽകിയത്. സൗകര്യങ്ങൾ ഒരുക്കാതെ വിദേശ ഏജന്റുമാർക്ക് വിസ ഇഷ്യു ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ കമ്പനികൾ പ്രവർത്തിച്ചതെന്നും മന്ത്രലായം പറയുന്നു. തീർഥാടകരോടുള്ള കടമകളിൽ ഉംറ കമ്പനികൾ പരാജയപ്പെട്ടിട്ടുണ്ടെന്നും അതിനാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മക്കയ്ക്കും മദീനക്കുമിടയിലെ യാത്രക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയില്ല, റൗള ശരീഫ് സിയാറത്തിന് ബുക്കിങ് ലഭ്യമാക്കിയില്ല, മക്കയിലും മദീനയിലും തീർഥാടകരെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും പ്രതിനിധികളെ ചുമതലപ്പെടുത്തിയില്ല തുടങ്ങിയ കുറ്റങ്ങളും കമ്പനികൾക്കെതിരായ നടപടിക്ക് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."