വിലക്കയറ്റം ഭയന്ന് ഇന്ത്യ ഉള്ളി കയറ്റുമതി നിർത്തി; പണികിട്ടിയത് യുഎഇക്ക്, വില കുത്തനെ കൂടി
വിലക്കയറ്റം ഭയന്ന് ഇന്ത്യ ഉള്ളി കയറ്റുമതി നിർത്തി; പണികിട്ടിയത് യുഎഇക്ക്, വില കുത്തനെ കൂടി
ദുബൈ: പ്രാദേശിക വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്ളി കയറ്റുമതി നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ യുഎഇയിൽ ഉള്ളി വിലയിൽ ഗണ്യമായ വർധന. ഉള്ളി വില ആറിരട്ടി കുതിച്ചുയർന്നതിനാൽ സാധനങ്ങൾ സംഭരിക്കുന്നതിന് ബദൽ സ്രോതസ്സുകൾ തേടുകയാണെന്ന് രാജ്യത്തെ റീട്ടെയിൽ വ്യവസായികൾ. അടുത്ത വർഷം മാർച്ച് വരെയാണ് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചത്.
തുർക്കി, ഇറാൻ, ചൈന എന്നിവ സാധ്യമായ ബദലുകളാണ്, എന്നാൽ അളവ്, ഗുണമേന്മ, വില എന്നിവയുടെ കാര്യത്തിൽ, ഇന്ത്യൻ ഉള്ളി ഇപ്പോഴും മികച്ചതാണ്. ഉപഭോക്താക്കളുടെ മുൻഗണനകളിൽ ഭൂരിഭാഗവും ഇന്ത്യൻ ഉള്ളി ആയതിനാൽ വിൽപ്പനയിലും മുന്നിൽ നിൽക്കുന്നത് ഇതാണ്. ബദൽ നടപടികൾ എടുത്താൽ പോലും ഇന്ത്യയിൽ ലഭിക്കുന്ന അത്രയും ലഭിക്കില്ലെന്നതാണ് വാസ്തവം.
ന്യൂഡൽഹിയിൽ ഉള്ളി വില കിലോയ്ക്ക് 70-80 രൂപയായി ഉയർന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഉള്ളിയുടെ കയറ്റുമതി 2024 മാർച്ച് 31 വരെ നിരോധിച്ചത്. ഉപഭൂഖണ്ഡത്തിലെ മറ്റ് അയൽ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഉള്ളി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. യുഎഇയ്ക്ക് പിന്നാലെ ഇന്ത്യൻ ഉള്ളി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലും വില കൂടുകയാണ്.
അതേസമയം, യുഎഇ വിപണിയിലേക്ക് ഉള്ളി വിതരണത്തിന് സാധ്യതയുള്ള മറ്റൊരു രാജ്യമായി ഈജിപ്തിനെ പരിഗണിക്കുന്നുണ്ടെന്നും വിദഗ്ദർ പറയുന്നു. തുർക്കിയിൽ നിന്നുള്ള ഉള്ളിയും വിപണിയിലേക്ക് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."