HOME
DETAILS
MAL
ഇരട്ട റാങ്ക് തിളക്കത്തില്‍ മാലിനി
backup
October 09 2021 | 04:10 AM
മാവേലിക്കര: കെ.എ.എസ് സ്ട്രീം ഒന്നില്‍ ഒന്നാംറാങ്ക് നേടിയ എസ്. മാലിനി സിവില്‍ സര്‍വിസ് പരീക്ഷയില്‍ 135ാം റാങ്കുകാരി. ചെട്ടികുളങ്ങര പ്രതിഭയില്‍ അഡ്വ. പി.കൃഷ്ണകുമാറിന്റെയും പടനിലം എച്ച്.എസ്.എസിലെ മുന്‍ അധ്യാപിക ശ്രീലതയുടെയും മകളാണ് മാലിനി. ഇരട്ടിമധുരമായി കെ.എ.എസ് ഒന്നാം റാങ്കുകൂടി ലഭിച്ചെങ്കിലും ഐ.എഫ്.എസ് ആണ് മാലിനിക്കു പ്രിയം. മുത്തച്ഛന്‍ എരുമേലി പരമേശ്വരന്‍ പിള്ളയുമായി സ്‌കൂള്‍, കോളജ് പഠനകാലത്ത് നടത്തിയ സാഹിത്യചര്‍ച്ചകളില്‍ നിന്നാണ് ഭാഷാപഠനത്തിനുള്ള പ്രചോദനം ലഭിച്ചതെന്ന് മാലിനി പറഞ്ഞു. മകളെപ്പോലെ തന്നെ ചേര്‍ത്തുനിര്‍ത്തിയ വല്യമ്മാവന്‍ പുതുശ്ശേരി രാമചന്ദ്രനും തന്റെ നേട്ടങ്ങള്‍ ഏറെ കൊതിച്ചിരുന്നുവെന്നും മാലിനി പറഞ്ഞു. കൃത്യമായ സമയക്രമവും ചിട്ടയായ പഠനവുമാണ് ഈ ഓണാട്ടുകരക്കാരിയെ സിവില്‍ സര്‍വിസിലും കെ.എ.എസിലും ജേതാവാക്കിയത്. 2017ല്‍ 25-ാം വയസിലാണ് സിവില്‍ സര്‍വിസ് ശ്രമം ആരംഭിച്ചത്. 29ാം വയസില്‍ മൂന്നാംശ്രമത്തില്‍ നേട്ടം കൈവരിച്ചു. ഇതിനൊപ്പമായിരുന്നു കെ.എ.എസിനുള്ള പരിശ്രമവും. പ്ലസ്ടു പഠനത്തിന് ശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ലിംഗ്വിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായി ജോലിചെയ്തു വരവേയാണ് സിവില്‍ സര്‍വിസ് പഠനത്തിലേക്ക് തിരിഞ്ഞത്. 2020ല്‍ ഹൈക്കോടതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുത്തായിരുന്നു, പഠനം തുടര്‍ന്നത്. പുതുച്ചേരി സര്‍വകലാശാലയില്‍ ചരിത്രഗവേഷക വിദ്യാര്‍ഥിനി നന്ദിനി സഹോദരിയാണ്.
കെ.എ.എസ്: മൂന്നാം
സ്ട്രീമില്‍ രണ്ടാം റാങ്ക്
കെ. അജീഷിന്
കല്‍പ്പറ്റകാണ്ടോട്ടി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍(കെ.എ.എസ്) മൂന്നാം സ്ട്രീമില്‍ രണ്ടാംറാങ്ക് വയനാട് ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറും കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശിയുമായ കെ.അജീഷിന്. 18 വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട്. പാലക്കാട് ജില്ലയിലാണ് ആദ്യമായി ഡെപ്യൂട്ടി കലക്ടറായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് തൃശ്ശൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ജോലി ചെയ്തതിന് ശേഷമാണ് വയനാട്ടിലെത്തിയത്.
ഒളവട്ടൂര്‍ കുന്നത്ത്‌വീട്ടില്‍ പരേതനായ കുമാരന്‍, വിജയലക്ഷ്മി ദമ്പതികളുടെ മകനാണ്. പിതാവ് തടത്തില്‍പറമ്പ് എല്‍.പി സ്‌കൂളിലെ പ്രധാനധ്യാപകനും മാതാവ് ഓമാനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സപ്പലുമായിരുന്നു. ഭാര്യ: ടിന്റു. മകന്‍: ദേവപ്രകാശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."