നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് സ്വതന്ത്ര സംഘടന
കൊടുങ്ങല്ലൂര്‍: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് സ്വതന്ത്ര സംഘടന. വിവിധ ട്രേഡ് യൂനിയനുകളില്‍ അംഗത്വമുള്ള ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചേര്‍ന്നാണ് ടൗണ്‍ ഓട്ടോ അസോസിയേഷന് രൂപീകരിച്ചിട്ടുള്ളത്.
വെള്ളിമൂങ്ങ എന്ന പേരിലറിയപ്പെടുന്ന ഓട്ടോ ടാക്സികളുടെ കടന്നുകയറ്റവും ഹൈക്കോടതി വിധിയുടെ പേരില്‍ ഓട്ടോറിക്ഷാ പെര്‍മിറ്റ് നേടിയെടുക്കുന്ന സംഘത്തെയും നേരിടുകയെന്ന ലക്ഷ്യവുമായാണ് രാഷ്ട്രീയ ഭേദമില്ലാതെ ഓട്ടോ തൊഴിലാളികള്‍ സംഘടിച്ചിട്ടുള്ളത്. വ്യാപാരഭവന് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി.ആര് സുനില്‍ കുമാര്‍ എം.എല്‍.എ സംഘടന ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് സി.സി വിപിന്‍ചന്ദ്രന്‍ മുതിര്‍ന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ബാബു നൈശ്ശേരിയെ ആദരിച്ചു. ജോയിന്റ് ആര്.ടി.ഒ സഹീര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.സി ബിജുകുമാര്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."