നിയമസഭ തെരഞ്ഞെടുപ്പ് സര്‍വെ ഫലം ; പഞ്ചാബില്‍ എ.എ.പി മുന്നിലെത്തും, യു.പിയില്‍ ബി.ജെ.പിക്ക് ക്ഷീണം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെ ഫലം പുറത്ത്. പഞ്ചാബില്‍ എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും തൂക്കു മന്ത്രിസഭ വരുമെന്നും എ.ബി.പി- സി വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് സീറ്റ് കുറയുമെങ്കിലും ഭരണം നിലനിര്‍ത്തും. മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും സര്‍വേ പറയുന്നു.
പഞ്ചാബില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്ന എ.എ.പി, മറ്റ് മൂന്നു സംസ്ഥാനങ്ങളിലും മൂന്നാം സ്ഥാനത്തെത്തും. പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസ് പൊരുതുമെങ്കിലും ജയിക്കില്ല. കഴിഞ്ഞ മാസം നടന്ന സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നയിക്കുന്ന ബി.ജെ.പിക്ക് 41.3 ശതമാനം വോട്ട് ലഭിക്കും. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ടും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 15 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. യു.പിയില്‍ കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും പട്ടികയില്‍ ആറ് ശതമാനം വീതം വോട്ടാണ് സര്‍വേ പ്രവചിക്കുന്നത്.
ലേഖിംപൂര്‍ ഖേരി സംഭവത്തിനു മുമ്പാണ് സര്‍വേ നടന്നത്. അതിനാല്‍ ഉത്തര്‍പ്രദേശിലെ ചിത്രം മാറുമെന്നാണ് സൂചന. സര്‍വേ പ്രകാരം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് 241-249 സീറ്റുകളും അഖിലേഷിന്റെ എസ്.പിക്ക് 130-138 സീറ്റുകളും മായാവതിയുടെ ബി.എസ്.പിക്ക് 15 - 19 സീറ്റുകളും കോണ്‍ഗ്രസിന് മൂന്ന് - ഏഴ് സീറ്റുകളും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."