സെൽഫ് ഡ്രൈവിംഗ് ടാക്സിയിൽ കയറി മാസായി ഷെയ്ഖ് ഹംദാൻ; വീഡിയോ കാണാം
സെൽഫ് ഡ്രൈവിംഗ് ടാക്സിയിൽ കയറി മാസായി ഷെയ്ഖ് ഹംദാൻ; വീഡിയോ കാണാം
ദുബൈ: ദുബൈയിൽ സെൽഫ് ഡ്രൈവിങ് ടാക്‌സികൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ഡെമോ ടെസ്റ്റ് നടത്തി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അദ്ദേഹം സെൽഫ് ഡ്രൈവിംഗ് കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഷെവർലെ ബോൾട്ട് അധിഷ്ഠിത ക്രൂയിസ് ഓട്ടോണമസ് വെഹിക്കിളിന്‍റെ (AV) ആദ്യ ഡെമോ റൈഡിലാണ് ഷെയ്ഖ് ഹംദാൻ സഞ്ചരിച്ചത്. ജുമൈറ 1 ലായിരുന്നു ടെസ്റ്റ് ഡ്രൈവ് നടന്നത്.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാറ്റർ അൽ തായർ, ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി എന്നിവർ പിന്നിലെ യാത്രക്കാരുടെ സീറ്റിൽ കയറുന്നതും വിഡിയോയിൽ കാണാം.
യുഎസിന് പുറത്ത് ആദ്യമായി, ദുബായ് ജുമൈറ 1-ൽ ഒരു ഡി\സെൽഫ് ഇലക്ട്രിക് ഷെവർലെ ബോൾട്ടിന്റെ ആദ്യ ഡെമോ ടെസ്റ്റ് റൈഡ് നടത്തിയാതായി ഷെയ്ഖ് ഹംദാൻ എക്സിൽ കുറിച്ചു. 2024-ൽ പൊതുജനങ്ങൾക്കായി ഈ സേവനം തുടങ്ങും. 2030-ഓടെ എല്ലാ മൊബിലിറ്റി യാത്രകളുടെയും 25% സെൽഫ് ഡ്രൈവിംഗ് ആക്കാനും ദുബൈക്ക് കഴിയുമെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."