'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; ഗവര്‍ണറെ ചൊടിപ്പിച്ച് ക്യാംപസിലെ ബാനര്‍, നീക്കം ചെയ്യാന്‍ പൊലിസിന് നിര്‍ദ്ദേശം
'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; ഗവര്‍ണറെ ചൊടിപ്പിച്ച് ക്യാംപസിലെ ബാനര്‍, നീക്കം ചെയ്യാന്‍ പൊലിസിന് നിര്‍ദ്ദേശം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ക്യാംപസ് റോഡിലൂടെ ഇറങ്ങി നടന്നാണ് തനിക്കെതിരായ ബാനറുകള്‍ ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
എസ്.എഫ്.ഐ ബാനര്‍ കെട്ടിയതില്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. രാജ്ഭവന് സെക്രട്ടറിക്കാണ് വി.സിയോട് വിശദീകരണം ചോദിക്കാന്‍ നിര്‍ദേശം നല്‍കിയത്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകള്‍ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാന്‍ നിര്‍ദ്ദേശം നല്കി.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ സമരമുഖത്തുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ക്യാംപസില്‍ ബാനറുകള്‍ സ്ഥാപിച്ചത്.
'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര് നോട്ട് വെല്‍ക്കം' എന്ന എസ്എഫ്ഐ ബാനറുകള്‍ യൂണിവേഴ്സിറ്റിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയ കറുത്ത ബാനറുകളും എസ്എഫ്ഐ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ അമ്പതോളം ബാനറുകളും പോസ്റ്ററുകളുമാണ് കാമ്പസിലുടനീളം എസ്എഫ്ഐ സ്ഥാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."