ഖത്തറിൽ 5 ട്രാം സ്‌റ്റേഷനുകളുടെ പേരുമാറ്റുന്നു;പുതിയ പേരുകൾ അറിയാം
ഖത്തർ: ഖത്തർ റെയിലിന്റെ ലുസെയ്ൽ സിറ്റിയിലെ 5 ട്രാം സ്‌റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങുന്നു . എനർജി സിറ്റി സൗത്ത് ഇനി മുതൽ അറിയപ്പെടുന്നത് അൽ വെസ്സിൽ എന്നായിരിക്കും. ലുസെയ്ൽ സെൻട്രലിന്റെ പേര് തർഫത് സൗത്ത് എന്നാണ് മാറ്റിയിരിക്കുന്നത്. എസ്പ്ലനേഡ് സ്റ്റേഷന്റെ പേര് മറീന നോർത്ത് എന്നായിരിക്കും ഇനി അറിയപ്പെടുക.
മറീന പ്രോമനേഡിന്റേത് മറീന സെൻട്രൽ എന്നാണ് പേര് മാറ്റിയിരിക്കുന്നത്. റീനയുടേത് മറീന സൗത്ത് എന്നാണ് ഇനി അറിയപ്പെടുക. സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയെങ്കിലും റൂട്ടുകൾ മാറ്റിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ കഴിഞ്ഞ ജൂലെെ മുതൽ ആണ് ട്രാം ഓടി തുടങ്ങിയത്. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലെെനുകളായി. എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക്-വടക്ക് ക്യാമ്പസുകളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. പല താമസ സ്ഥലങ്ങളും ബന്ധിപ്പിച്ച് ഈ സർവീസ് നടക്കുന്നത് കാരണം നിരവധി പേർ ഗുണകരമാണ് ഈ സർവീസ്.
പുതിയ ലെെൻ താമസ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചതിനാൽ ഒരുപാട് പേർക്ക് ഗുണകരമായിരുന്നു. പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയായതിനു പിന്നാലെയാണ് സർവീസുകൾ കൂട്ടാൻ തീരുമാനിച്ചത്. നേരത്തെ നിശ്ചയിച്ചത് അനുസരിച്ചാണ് സർവീസ് വീണ്ടും ആരംഭിച്ചത്.
ഈ ഓട്ടം വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്രാം സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചത്.
എജ്യുക്കേഷൻ സിറ്റി മെട്രോ സ്റ്റേഷനിലെത്തുന്ന വിദ്യാർഥികൾ ആണ് കൂടുതൽ ആയി ട്രോം സൗകര്യം ഉപയോഗിക്കുന്നത്. പൊതുജനങ്ങൾ ഉൾപ്പടെയുള്ളവർക്ക് ഒരുപാട് സൗകര്യം ആണ് ഈ സർവീസ്. ഗതാഗത മന്ത്രാലയം കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗാമായാണ് ട്രാം ഒരുക്കൾ ശക്തമാക്കാൻ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."