HOME
DETAILS

പുരാവസ്തു തട്ടിപ്പ്: കൂട്ടുനിന്നവര്‍ ആരായാലും നടപടിയെന്ന് മുഖ്യമന്ത്രി

  
backup
October 12 2021 | 04:10 AM

865356-2

 

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിന് കൂട്ടുനിന്നവര്‍ ആരായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ സംഘത്തിനെതിരേ ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രമുഖ രാഷ്ട്രീയ നേതാവ് പണം കൈമാറുന്ന വേളയില്‍ അവിടെ ഉണ്ടായിരുന്നു എന്ന പരാതി ലഭിച്ചാല്‍ ഗൗരവതരമായി പരിശോധിക്കും. ഐ.ടി വിദഗ്ധര്‍ പങ്കെടുക്കുന്ന കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. മോന്‍സന്റെ പക്കല്‍നിന്ന് കണ്ടെടുത്ത ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണത്തിനു ശേഷം ശക്തമായ നടപടി സ്വീകരിക്കും.


മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തട്ടിപ്പുകാരനായ മോന്‍സന്റെ വീട്ടില്‍ പോകാനിടയായ സാഹചര്യം വ്യക്തമല്ല. സന്ദര്‍ശന ശേഷം മോന്‍സണെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് ഇ.ഡി അന്വേഷണം അവശ്യപ്പെട്ടത്. വ്യാജ പുരാവസ്തുക്കളുമായി ബന്ധപ്പെട്ട അന്വേഷണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തി കേസന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. വീടിനു നല്‍കിയ സുരക്ഷ സ്വാഭാവികമായ നടപടിയാണെന്ന് പൊലിസ് മേധാവി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago