കോഴിക്കോട് നഗര മധ്യത്തില്‍ ഇറങ്ങി നടന്ന് ഗവര്‍ണര്‍; സുരക്ഷ ആവശ്യമില്ലെന്ന്, പിന്നാലെയോടി പൊലിസ്
കോഴിക്കോട് നഗര മധ്യത്തില്‍ ഗവര്‍ണറുടെ കറക്കം; സുരക്ഷ ആവശ്യമില്ലെന്ന്, പിന്നാലെയോടി പൊലിസ്
കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തില്‍ ഇറങ്ങി നടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് പറഞ്ഞാണ് ഗവര്‍ണറുടെ പ്രകടനം. വഴിയരികില്‍ നില്ക്കുന്നവരോട് കുശലം പറഞ്ഞും കുട്ടികളെ എടുത്തും മറ്റുമാണ് ഗവര്‍ണറുട നടത്തം. കോഴിക്കോട് മിഠായിത്തെരുവിലും അദ്ദേഹം ഇറങ്ങി.
'നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല': ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാന്‍ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. സി.പി.എം പ്രവര്‍ത്തകരെയാണ് സെനറ്റിലേക്ക് നിര്‍ദ്ദേശിച്ചതെങ്കില്‍ അവര്‍ക്ക് സമ്മതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."