യോനോ ആപ്പിന്റെ പേരില്‍ വ്യാപക തട്ടിപ്പ്; അക്കൗണ്ട് ബ്ലോക്കായെന്ന് കാണിച്ച് വരുന്ന മെസേജ് വ്യാജം
യോനോ ആപ്പിന്റെ പേരിലും സംസ്ഥാനത്തു വ്യാപകമായി തട്ടിപ്പു നടക്കുന്നതായി മുന്നറിയിപ്പ്. യോനോ അക്കൗണ്ട് ബ്ലോക്കായെന്ന് കാണിച്ച് ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്ന മെസേജ് വ്യാജം. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നൂറു കണക്കിനു പേരാണു തട്ടിപ്പിനിരയായത്.
ബാങ്ക് അക്കൗണ്ട് ബ്ലോക്കാണ്, യോനോ ആപ് പ്രവർത്തനരഹിതമാണ്, നെറ്റ് ബാങ്കിങ് സേവനം നിലയ്ക്കും തുടങ്ങിയ വ്യാജ മുന്നറിയിപ്പോടെയുള്ള മൊബൈൽ എസ്എംഎസിലൂടെയാണു തട്ടിപ്പ്. തട്ടിപ്പുകാരുടെ സൈറ്റിലേക്കുള്ള ലിങ്കും ഇതേ എസ്എംഎസിലുണ്ടാകും. ഇതിൽ ക്ലിക് ചെയ്യുന്നവർ എസ്ബിഐയുടേതിനു തീർത്തും സമാനമായ വ്യാജ വെബ്സൈറ്റിലാണെത്തുക.
വ്യാജ സൈറ്റ് എസ്ബിഐയുടേതെന്നു തെറ്റിദ്ധരിച്ച്, ഇടപാടുകാർ വിശദാംശങ്ങളെല്ലാം നൽകും. വെരിഫിക്കേഷനെന്ന പേരിൽ എസ്എംഎസ് ആയി ഒടിപി (വൺടൈം പാസ്‌വേഡ്) ലഭിക്കും. ഇടപാടുകാരൻ ഒടിപി ഇതേ സൈറ്റിൽ രേഖപ്പെടുത്തുന്നതോടെ, അക്കൗണ്ടിൽ നിന്നു പതിനായിരങ്ങൾ പിൻവലിക്കപ്പെടും.
ഈ സാഹചര്യത്തിലാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് അറിയിപ്പ് പുറത്തുവിട്ടത്.
A #Fake message impersonating @TheOfficialSBI claims that the recipient's YONO account has been blocked#PIBFactCheck
— PIB Fact Check (@PIBFactCheck) October 12, 2021
▶️Never respond to emails/SMS asking to share your banking details
▶️If you have received any similar message, report immediately on [email protected] pic.twitter.com/SbijbjrjrO
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."