പോളണ്ടില്‍ 'പോളെക്‌സിറ്റ്' ഭീതി: യൂറോപ്യന്‍ യൂനിയന്‍ വിടുമെന്ന ഭയം പരന്നതോടെ ആയിരങ്ങള്‍ തെരുവില്‍
വാര്‍സോ: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പോളണ്ട് പുറത്തുപോവുമോയെന്ന ഭയം പരന്നതോടെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവില്‍. യൂറോപ്യന്‍ യൂനിയന്റെ വിധികള്‍ പോളിഷ് ഭരണഘടനയുമായി ഒത്തുചേരില്ലെന്ന കോടതി വിധി വന്നതോടെയാണ് 'പോളെക്‌സിറ്റ്' സാധ്യതയെന്ന ഭീതി പരന്നത്. ഇതോടെ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി ആയിരക്കണക്കിന് പേര്‍ വാര്‍സോ അടക്കമുള്ള നഗരങ്ങളില്‍ രംഗത്തെത്തി.
പോളിഷ് പതാകകള്‍ക്കൊപ്പം യൂറോപ്യന്‍ യൂനിയന്‍ പതാകകളുമേന്തിയാണ് പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളിക്കുന്നത്. 'ഞാന്‍ നില്‍ക്കുന്നത് യൂറോപിലാണ്', 'നോ പോളെക്‌സിറ്റ്' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ കൈയിലേന്തിയിട്ടുണ്ട്.
ബ്രെക്‌സിറ്റിലൂടെയ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് യു.കെ പുറത്തുപോയ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് പോളണ്ടിലെ പ്രതിഷേധം. യു.കെയില്‍ നിന്ന് വിഭിന്നമായി, പോളണ്ടിലെ അധികം പേരും യൂറോപ്യന്‍ യൂനിയനില്‍ തുരണമെന്ന ആവശ്യമുന്നയിക്കുന്നവരാണ്. നേരത്തെ ഹങ്കറിയിലും സമാനമായ അവസ്ഥയുണ്ടായിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗം പേരും യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന അഭിപ്രായമായിരുന്നു ഹങ്കറിയിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."