നവ കേരള സദസ്സിനിടെ യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം: മഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്‌ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെയുളളവരാണ് അറസ്റ്റിലായത്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞമാസം 30ന് അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെയായിരുന്നു യു ട്യൂബറായ നിസാര്‍ കുഴിമണ്ണയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് സാദില്‍, പ്രവര്‍ത്തകരായ കെ സല്‍മാന്‍, എന്‍.കെ അബ്ദുല്‍ ഗഫൂര്‍, ഉബൈദുല്ല ശാക്കിര്‍, കെ.വി ശ്രീജേഷ്, ടി.സി അബ്ദുല്‍ നാസര്‍, നസീര്‍ പള്ളിയാലി, എസ് ജിനേഷ്, എംകെ മുഹമ്മദ് അനീസ്, മുഹമ്മദ് അഷ്‌റഫ്, പി സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്.
നവ കേരള സദസ്സിസില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു വ്‌ലോഗറായ കുഴിമണ്ണ സ്വദേശി നിസാര്‍. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് നിസാര്‍ നേരത്തെ വീഡിയോ ചെയ്തിരുന്നു. ഇതിലുളള അമര്‍ഷമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് നിഗമനം. നിസാറിന്റെ പരാതിയില്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും 20 ദിവസത്തിന് ശേഷം പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. നിസാറിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണും മൈക്കും ഉള്‍പ്പെടെയുളള വസ്തുക്കള്‍ കണ്ടെടുക്കാനുണ്ട്.
നവ കേരള സദസ്സിനിടെ യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."