HOME
DETAILS

ഇനി വിസകളെല്ലാം ഒരിടത്ത്; ഏകീകൃത വിസയ്ക്കായി 'കെഎസ്എ വിസ'

  
backup
December 20 2023 | 03:12 AM

saudi-visa-platform-starts-for-unified-visa-by-saudi

ഇനി വിസകളെല്ലാം ഒരിടത്ത്; ഏകീകൃത വിസയ്ക്കായി ഇനി 'സഊദി വിസ'

റിയാദ്: ഉംറ - സന്ദർശക വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളും ഒറ്റകുടക്കീഴിലാക്കി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സഊദി അറേബ്യ. 'കെഎസ്എ വിസ' (Saudi Visa) എന്ന പേരിലാണ് വിസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതോടെ ഒരു മിനുട്ടിൽ ഡിജിറ്റൽ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. ഹജ് വിസ, ഉംറ വിസ, ടൂറിസം വിസ, തൊഴിൽ വിസ എന്നിവയ്‌ക്കായുള്ള സന്ദർശന വിസ ഉൾപ്പെടെ വിവിധ തരം വിസകളും ഏകീകൃത പ്ലാറ്റ്‌ഫോം വഴി നേടാം.

റിയാദിൽ ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തെ (ഡിജിഎഫ്) അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി അബ്ദുൽഹാദി അൽമൻസൂരിയാണ് 'കെഎസ്എ വിസ'യുടെ കാര്യം അറിയിച്ചത്. 2023-ൽ സൗദി അറേബ്യ 18.6 ദശലക്ഷത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ വിസകൾ നൽകാനുള്ള സമയം 60 സെക്കൻഡായി കുറച്ചു എന്നത് ശ്രദ്ധേയമാണ്.

സന്ദര്‍ശകർക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനും പ്രവർത്തനങ്ങൾ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചത്. ലഭ്യമായ വിസകളെ കുറിച്ച് അറിയാന്‍ സന്ദര്‍ശകരെ സഹായിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിനും പ്ലാറ്റ്‌ഫോമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം 30 ലധികം ഏജൻസികളുമായും മന്ത്രാലയങ്ങളുമായും സ്വകാര്യ മേഖലയുമായും ബന്ധപ്പെട്ടിരിക്കുന്നു. വിസ വഴി 50 ലേറെ സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago