'പൈശാചികം, മൃഗീയം എവിടേയും ഇതനുവദിക്കരുത്' രാജസ്ഥാനില്‍ ദലിത് യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ദലിത് യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ജിഗ്നേഷ് മേവാനി. സംഭവത്തെ മൃഗീയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇത്തരം ക്രൂരതകള്‍ ഒരിക്കലും അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു യുവാവിനെ അടിച്ചുകൊലപ്പെടുത്തിയത്. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് യുവാവിനെ വീടിന് മുന്നില്‍വെച്ച് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. . പ്രേംപുര ഗ്രാമത്തിലെ ജഗദീഷ് മേഘ്വാള്‍ യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്.
'പാവപ്പെട്ട ദലിത് യുവാവ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത് രാജസ്ഥാനില്‍ നിന്നുള്ള അങ്ങേഅറ്റം പ്രയാസപ്പെടുത്തുന്ന സംഭവമാണ്. കുറ്റവാലികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണം. ഇതിന് മുന്‍ഗണന നല്‍കണമെന്ന് ഞാന്‍ രാജസ്ഥാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. ഇത്തരം മൃഗീയ സംഭവങ്ങള്‍ ഇവിടെ ഒരിക്കലും അനുവദിക്കരുത്'- മേവാനി ട്വീറ്റ് ചെയ്തു.
ജഗദീഷിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ ജഗദീഷിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി പിടിച്ച ശേഷം മറ്റുള്ളവര്‍ വടികൊണ്ട് അടിക്കുകയായിരുന്നു. വിനോദ്, മുകേഷ്, ലാല്‍ഛന്ദ്, സികന്ദര്‍, ദിലീപ് രാജ്പുത്ത് എന്നിവര്‍ ബൈക്കിലെത്തി ജഗദീഷിനെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചുപോയെന്നും പിതാവ് പറഞ്ഞു. അപ്പോള്‍ ജഗദീഷിന് ജീവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Extremely disturbing incident being reported from Rajasthan where a poor Dalit man was brutally murdered. A quick action must be taken and culprits be brought to book immediately. I request Rajasthan govt to take this on priority. This barbarism isnt allowed anywhere. pic.twitter.com/2GRPrxwg2T
— Jignesh Mevani (@jigneshmevani80) October 12, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."