പ്രിയ വാട്സ്ആപ്പ് ഉപയോക്താവേ... നിങ്ങള്‍ക്ക് ഗൂഗിളില്‍ നിന്നൊരു മോശം വാര്‍ത്തയുണ്ട്!
ലോകത്താകമാനമുള്ളവരുടെ പ്രിയപ്പെട്ട ചാറ്റിങ് ആപ്പാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റുകളുടെ ബാക്കപ്പിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഗൂഗിള്‍ ഡ്രൈവ് ആണ്. പ്രധാനപ്പെട്ട മെസേജുകളും ഫോട്ടോകളും വീഡിയോകളും നഷ്ടപ്പെടാതെ എളുപ്പത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഇടം തന്നെയാണ് ഗൂഗിള്‍ ഡ്രൈവ്. നിലവില്‍ എത്ര ബാക്കപ്പ് വേണമെങ്കിലും ഗീഗിള്‍ ഡ്രൈവ് സൗജന്യമായി നല്‍കുന്നുണ്ട്. പക്ഷേ, ഇത് വൈകാതെ മാറാന്‍ പോവുകയാണ്.
വെബ്ബീറ്റാഇന്ഫോ റിപ്പോര്‍ട്ട് പ്രകാരം, വാട്സ്ആപ്പ് ബാക്കപ്പുകള്ക്കുള്ള അണ്‍ലിമിറ്റഡ് സ്റ്റോറേജ് വാഗ്ദാനം വൈകാതെ നിര്‍ത്തലാക്കും. പകരം, ഒരു യൂസര്‍ക്ക് വാട്സ്ആപ്പ് ബാക്കപ്പിനായി 2000 എം.ബി മാത്രമായി പരിമിതപ്പെടുത്തും.
ബാക്കപ്പ് സൈസ് മാനേജ് ചെയ്യാം
ബാക്കപ്പ് സൗകര്യത്തിന്റെ മെച്ചപ്പെട്ട ഉപയോഗത്തിനായി വാട്സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ബാക്കപ്പ് സൈസ് മാനേജ് ചെയ്യാമെന്നതാണ് പുതിയ പ്രത്യേകത. തെരഞ്ഞെടുക്കുന്ന മീഡിയയെ ബാക്കപ്പില്‍ നിന്ന് ഒഴിവാക്കാനാവും. ഗൂഗിളിന്റെ നടപടി മുന്നില്‍ക്കണ്ടാണോ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് വ്യക്തമല്ല.
എന്തായാലും, ഗൂഗിള്‍ ഡ്രൈവില്‍ വാട്സ്ആപ്പ് ബാക്കപ്പിനുള്ള പരിധി നിശ്ചയിക്കുന്നതോടെ, സ്റ്റോറേജ് മാനേജ് ചെയ്യാനുള്ള വാട്സ്ആപ്പിന്റെ ഫീച്ചര്‍ ഉപയോഗപ്പെടുത്തി വലിയ പ്രശ്നം ഒഴിവാക്കാനാവും.
ഫോണ്‍ നമ്പറുമായും അതില്‍ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഗൂഗിള്‍ അക്കൗണ്ടുമായാണ് വാട്സ്ആപ്പ് ബാക്കപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി അപ്ഡേറ്റ് ചെയ്യാത്ത ബാക്കപ്പുകള്‍ ഓട്ടോമാറ്റിക്കായി ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് മാഞ്ഞുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."