'ഇനിയും ഒരാളെ സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയില്ല; പണമാണ് വേണ്ടതെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു: ഡോ.ഷഹനയുടെ ആത്മഹത്യാ കുറിപ്പ്
'ഇനിയും ഒരാളെ സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയില്ല; പണമാണ് വേണ്ടതെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു: ഡോ.ഷഹനയുടെ ആത്മഹത്യാ കുറിപ്പ്
തിരുവനന്തപുരം: ഡോ.ഷഹനയുടെ ആത്മഹത്യാകുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങളുള്ളത്.
ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലിസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം? ജീവിക്കാന്‍ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ future Blank ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല. അതുകൊണ്ട് മരിക്കുകയാണ് മുന്നിലുള്ള ഏകമാര്‍ഗം. സഹോദരിയോട് ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്ന ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
റുവൈസിനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും പൊലിസ് പറയുന്നു. ഷഹനയെ അവസാനമായി കണ്ടത് മെഡിക്കല്‍ കോളജ് ക്യാംപസില്‍ വച്ചാണെന്നും അവിടെവച്ച് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും റുവൈസ് പൊലിസിനോട് സമ്മതിച്ചിരുന്നു. അതിനെച്ചൊല്ലി പിണങ്ങിയതിന് പിന്നാലെ പരസ്പരം കണ്ടിരുന്നില്ലെന്നും റുവൈസ് പൊലിസിനോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."