HOME
DETAILS
MAL
ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചു; രക്തം കട്ടപിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
backup
December 20 2023 | 07:12 AM
ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചു; രക്തം കട്ടപിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
ലണ്ടന്‍: ആര്‍ത്തവ സമയത്തെ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് ലൈല ഖാന് എന്ന പതിനാറുകാരി മരുന്ന് കഴിച്ചത്. യുകെയിലാണ് സംഭവം.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടാവുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ലൈലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഡിസംബര്‍ 13ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി എങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."