കര്‍ഷക കൊലപാതകം അപലപനീയം;ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് പ്രശ്‌നമാക്കുന്നതെന്ന് നിര്‍മലാ സീതാരാമന്‍
ഹാര്‍വാര്‍ഡ്: ലംഖിപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയെ അപലപിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണത്തിനിടെയായിരുന്നു നിര്‍മലയുടെ പ്രതികരണം.
ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും ഒരുപാട് പ്രശ്നങ്ങള്‍ നടക്കുന്നുണ്ട് അതും ഉയര്‍ന്നുവരണം. അത് സംഭവിക്കുമ്പോഴാണ് ഉയര്‍ന്നുവരേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് അുയോജ്യമാകുമ്പോഴല്ല കാരണം ഉത്തര്‍ പ്രദേശ് ഭരിക്കുന്നത് ബിജെപിയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവര്‍ ലഖിപൂര്‍ ഖേരിയെ സംബന്ധിച്ച് മൗനം പാലിക്കുന്നതെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എന്തുകൊണ്ടാണ് ''പ്രതിരോധ പ്രതികരണം'' ഉണ്ടാകുന്നതെന്നും വിദ്യാര്‍ഥികള്‍ മന്ത്രിയോട് ചോദിച്ചു. ഒരിക്കലും അങ്ങനെയല്ലെന്നും ആ സംഭവം തീര്‍ച്ചയായും അപലപനീയവുമാണെന്ന് നിര്‍മല പ്രതികരിച്ചു.
മന്ത്രിസഭയിലെ അംഗത്തിന്റെ മകനാണ് ഇവിടെ പ്രതിസ്ഥാനത്ത്. അവരാണ് ഇത് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. മറ്റാര്‍ക്കും ഇതില്‍ പങ്കാളിത്തമല്ല. നീതി നടപ്പാക്കാന്‍ ഇവിടെ മികച്ച സംവിധാനം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
'ഇത് പാര്‍ട്ടിയെയും പ്രധാനമന്ത്രിയെയും പ്രതിരോധത്തിലാക്കുന്നില്ല. ഇന്ത്യയെയാണ് പ്രതിരോധത്തിലാക്കുന്നത്. ഞാന്‍ ഇന്ത്യയെ കുറിച്ചാണ് പറയുന്നത്. ദരിദ്രജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതിനെ കുറിച്ചാണ് പറയുന്നത്. ആരെയും കളിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ പ്രതിരോധത്തിലാവും. ക്ഷമാപണം നടത്താനും ഞാന്‍ നിര്‍ബന്ധിതയാകും. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നത്' - നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."