അതെ, മുട്ടയിടാത്ത കോഴി പ്രസവിച്ചു; ഒന്നല്ല, നാലു കുഞ്ഞുങ്ങള്‍, അപൂര്‍വ താരമായി ദീപക് സഹാരിയയുടെ കോഴിയും കുഞ്ഞുങ്ങളും
ഗുവാഹത്തി: കോഴിക്ക് മുലവന്നില്ലെങ്കിലും കോഴി പ്രസവിച്ചു. അതെ. ഒന്നും രണ്ടുമല്ല നാല് കുഞ്ഞുങ്ങള്‍. ആസാമിലെ ഉദല്‍ഗുരി ജില്ലയിലാണ് അപൂര്‍വ സംഭവം. മൂന്ന് മാസമായി മുട്ട ഇടാത്ത കോഴിയാണ് ഒരുമിച്ച് നാലു കുഞ്ഞുങ്ങളെ പ്രസവിച്ച് അത്ഭുതമായത്.
ദീപക് സഹാരിയ എന്ന കോഴി വളര്‍ത്തലുകാരന്റെ വീട്ടിലെ കോഴിയാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. വിവരമറിഞ്ഞ് പ്രസവിച്ച കോഴിക്കുഞ്ഞുങ്ങളെ കാണാന്‍ ആളുകളുടെ പ്രവാഹമാണിപ്പോള്‍. ആദ്യ പ്രസവത്തിലെ നാല് കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം ചത്തുപോയി. പ്രസവിച്ച കോഴി വനരാജ് എന്ന് പ്രത്യേക ഇനത്തില്‍പെട്ടവയാണെന്നാണ് ഹൈദരാബാദിലെ ഐ.സി.എ.ആര്‍ ഡയറക്ടറേറ്റ് ഓപ് പൗള്‍ട്രി റിസര്‍ച്ചിന്റെ കണ്ടെത്തല്‍.
കോഴിയുടെ പ്രത്യുല്‍പ്പാദന സിസ്റ്റത്തിനുള്ളിലിരുന്നുതന്നെ മുട്ട വിരിഞ്ഞതാകാമെന്നും സംശയമുണ്ട്. പലപ്പോഴും സസ്തനികള്‍ക്കും പക്ഷികള്‍ക്കും പൊതുവായ പൂര്‍വ്വികരുണ്ടാകാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപൂര്‍വ്വ സംഭവങ്ങള്‍ ജനിതക കാരണങ്ങളാല്‍ സാധ്യമാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."