യുപിഐ പേയ്‌മെന്റ് നടത്തുന്നവരാണോ? എങ്കില്‍ ഇക്കാര്യം ഓര്‍ത്തോളൂ….
യുപിഐ പേയ്‌മെന്റ് നടത്തുന്നവരാണോ?
കയ്യില്‍ പണം സൂക്ഷിക്കുന്ന രീതിയില്‍ നിന്ന് മാറി പേയ്‌മെന്റ് ഡിജിറ്റലായി ചെയ്യുന്ന കാലമാണിത്. സ്‌കാന്‍ ചെയ്ത് പണമയക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും. യുപിഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ ശക്തമായ പാസ് വേര്‍ഡുകള്‍, പിന്‍, ബയോമെട്രിക് ഒഥന്റിക്കേഷന്‍ തുടങ്ങിയവ സെറ്റ് ചെയ്യുണം.
പണം സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ജാഗ്രതയോടെ പരിശോധിക്കുന്നത്, തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകുന്നത് തടയുകയും, ഇത്തരത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കുകയും ചെയ്യും. ഫിഷിങ് ശ്രമങ്ങള്‍ അടക്കമുള്ളവയ്‌ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യവുമാണ്. സംശയകരമായ വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
വിനിമയങ്ങള്‍ക്കു മുമ്പ് പണം സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യേണ്ടതാണ്. യുപിഐ ഐഡി, വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉറപ്പാക്കാം. അപരിചിതമായ സന്ദേശങ്ങള്‍, പേയ്‌മെന്റ് റിക്വസ്റ്റുകള്‍,കോളുകള്‍ തുടങ്ങിയവയില്‍ നിങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുത്.
ട്രാന്‍സാക്ഷനുകളുടെ സമഗ്രമായ ഒരു റെക്കോര്‍ഡ് സൂക്ഷിക്കുയും, അത് സ്ഥിരമായി റിവ്യൂ ചെയ്യുകയും വേണം. ബാങ്ക് സ്റ്റേര്റ്റമെന്റ് റിവ്യൂ ചെയ്യുന്നതിലൂടെ അണ്‍ഓഥറൈസ്ഡ് വിനിമയങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. സംശയകരമായ എന്തെങ്കിലും വിനിമയങ്ങള്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."