ട്രെയ്ന്‍ ട്രാക്ക് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്
ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകള്‍ ഇന്ത്യയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ബില്‍ഡ് ഫോര്‍ ഇന്ത്യ എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് ഗൂഗിള്‍ പുത്തന്‍ ഫീച്ചറുകള്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ചത്.കൂടാതെ കമ്പനി ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ, ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ് തുടങ്ങിയ ഫീച്ചറുകളില്‍ പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്.ഇതിന് പുറമേയാണ് രാജ്യത്തെ ട്രെയിന്‍ ഗതാഗതം, പൊതുഗതാഗതം എന്നിവയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഗൂഗിള്‍ മാപ്പ് പുറത്തുവിട്ടത്.
മുംബൈ കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിനുകള്‍ എവിടെയാണുള്ളത് എന്നറിയുന്നതിനായി വേര് ഇസ് മൈ ട്രെയ്ന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും.ആന്‍ഡ്രോയിഡിലാണ് ഈ ഫീച്ചറുകള്‍ ആദ്യം എത്തുക. ഐഒഎസില്‍ താമസിയാതെ അവതരിപ്പിക്കും.ഇന്ധനം ലാഭിക്കാനാവുന്ന റൂട്ടുകള്‍ മാപ്പില്‍ നിര്‍ദേശിക്കുന്ന ഫ്യുവല്‍ എഫിഷ്യന്റ് റൂട്ടിങ് സംവിധാനവും ഗൂഗിള്‍ മാപ്പില്‍ വരും. അത്തരം പാതകള്‍ തിരിച്ചറിയാന്‍ പച്ചനിറത്തിലുള്ള ഇലയുടെ ചിഹ്നം മാപ്പില്‍ കാണിക്കും. 2024 ജനുവരിയില്‍ 20 ല്‍ ഏറെ നഗരങ്ങളില്‍ ഈ സൗകര്യം ലഭിക്കും.
Content Highlights:Google brings India first AI powered localised features to Maps app
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."