തെങ്ങുമുണ്ട ജി.എല്‍.പി സ്കൂളില്‍ 'സ്നേഹപൂര്‍വം സുപ്രഭാതം'
പടിഞ്ഞാറത്തറ: തെങ്ങുമുണ്ട ജി.എല്‍.പി സ്കൂളില്‍ സ്നേഹ പൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് സിനാന് പത്രത്തിന്റെ കോപ്പി നല്കി പടിഞ്ഞാറത്തറ റെയ്ഞ്ച് സെക്രട്ടറി ഇബ്റാഹീം മൗലവി പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി നാസര്‍ അധ്യക്ഷനായി. തെങ്ങുമുണ്ട പയ്യാന ശാഫിയാണ് പത്രം സ്പോണ്സര് ചെയതത്. ഓര്‍ഗനൈസര്‍ കെ.എ നാസര്‍ മൗലവി പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക ഡെയ്സി മാത്യു, അധ്യാപകരായ പി.സി ത്വാഹിര്‍, ഗിരീഷ് കുമാര്‍, ദീപ കുര്യാക്കോസ്, ബിന്ദു, വി.കെ അബ്ദുറഹ്മാന് ദാരിമി, വി. അബ്ദുല്ല മൗലവി, എ.കെ മുഹമ്മദ് ദാരിമി, മുനീര്‍ നിസാമി, അബൂട്ടി ദാരിമി സംബന്ധിച്ചു.
1973ല്‍ ആരംഭിച്ച് 1985 വരെ വാരാമ്പറ്റ ഗവ. എല്‍.പി സ്കൂള്‍ എന്ന പേരിലാണ് തെങ്ങുമുണ്ട ജി.എല്‍.പി സ്കൂള്‍ അറിയപ്പെട്ടിരുന്നത്. ആദ്യ കാലത്ത് തെങ്ങുമുണ്ട മദ്റസ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഈ വിദ്യാലയത്തിന് മൊട്ടത്ത് മമ്മൂട്ടി എന്നയാള്‍ 83 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു.
2003 വരെ മുസ്ലിം കലണ്ടര്‍ പ്രകാരമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചത്.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൗതിക സൗകര്യങ്ങളുള്ള എല്‍.പി സ്കൂളാണിത്. പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിലവില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറിയും പ്രവര്‍ത്തിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."