HOME
DETAILS

വീട്ടിനുള്ളില്‍ കുറച്ച് ചെടികള്‍ നട്ടു പിടിപ്പിച്ചാലോ? ഇന്‍ഡോര്‍ ചെടികളെ പരിചയപ്പെടാം

  
backup
December 22 2023 | 09:12 AM

here-know-some-popular-indoor-plant

ഇന്‍ഡോര്‍ ഗാര്‍ഡന്‍ എന്നത് വീടിന്റെ അകത്തളങ്ങളുടെ ഐശ്വര്യമാണ്. വായു ശുദ്ധീകരണത്തിനും മനസ്സിന് കുളിര്‍മ നല്‍കാനും കൂടിയുള്ളതാണ് ഇന്‍ഡോര്‍ ചെടികള്‍. അത് മനസ്സിന് പോസിറ്റിവ് എനര്‍ജി ഉണ്ടാക്കുന്നത് പോലെ തന്നെ ഡിപ്രഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇയ്ക്ക് നമ്മുടെ സര്‍ഗാത്മക ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ട്. നമ്മുടെ കിടപ്പുമുറിയിലും സ്‌കൂളിലും ഓഫീസിലും മറ്റ് നമ്മള്‍ ദിനേന ഇടപഴകുന്ന സ്ഥലങ്ങളിലും ഇത് വയ്ക്കുന്നത് കൂടുതല്‍ ഉന്മേഷത്തിലിരിക്കാനും കൂടുതല്‍ ക്രിയാത്മകമായി ചിന്തിക്കാനും നമ്മെ സഹായിക്കും.

മറ്റു ചെടികള്‍ വളര്‍ത്തുന്നതിനേക്കാള്‍ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഇന്‍ഡോര്‍ ചെടികള്‍ വിഷസ്വഭാവമുള്ളവയാണ്. ഇത്തരം ചെടികള്‍ വീട്ടില്‍ വക്കുമ്പോള്‍ ഏറെ ജാഗ്രതയും ശ്രദ്ധയും ചെലുത്തേണ്ടതുണ്ട്.

എളുപ്പത്തില്‍ ളര്‍ത്താന്‍ കഴിയുന്ന ചില ഇന്‍ഡോര്‍ ചെടികള്‍ ഇവയാണ്

സ്‌നേക്ക് പ്ലാന്‍: സാന്‍സവേരിയ എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. വളരെ എളുപ്പത്തില്‍ കുറഞ്ഞ പരിചരണ നല്‍കി വീട്ടില്‍ വളര്‍ത്താന്‍ സാധിക്കുന്ന അലങ്കാര ചെടിയാണിത്. വിവിധ എണ്ണത്തില്‍പ്പെട്ട സ്‌നേക്ക് പ്ലാന്റുകള്‍ ഉണ്ട്. വീട്ടിനുള്ളിലെ വായു ശുദ്ധികരിക്കാനും വീട്ടിലെ ചൂട് കുറക്കാനും ഈ ചെടി സഹായിക്കുന്നു.

മണി പ്ലാന്റ്: വളരെ എളുപ്പത്തില്‍ പടര്‍ത്തി വിടാന്‍ കഴിയുന്ന ചെടിയാണിത്. ഇവയെ വിവിധ വര്‍ണത്തിലും രൂപത്തിലും കാണാം. വെള്ളം കെട്ടിക്കിടക്കാത്ത ചട്ടികളില്‍ വേണം ഇവയെ വളര്‍ത്താന്‍. അതുപോലെതന്നെ കുറഞ്ഞ വെളിച്ചെമുള്ളിടങ്ങളിലും ഇവ വളരും.

സിസി പ്ലാന്റ്: ആവശ്യത്തിനനുസരിച്ച് വെള്ളം ശേഖരിച്ച് നനക്കുന്ന ചെടിയാണിത്. ബെഡ്‌റൂം, ഡൈനിങ് റൂം, ഓഫീസ് റൂം ഉള്‍പ്പെടെയുള്ള മുറികളില്‍ ഇവ പതിവായി വയ്ക്കാറുണ്ട്. 2- 3 ആഴ്ചവരെ ഇവയ്ക്ക് വെള്ളം ഒഴിച്ചുകൊടുത്തില്ലെങ്കിലും കുഴപ്പമില്ല.

  • സ്‌പൈഡര്‍ പ്ലാന്റ്: വളരെ ആകര്‍ഷകമായ ഒരു ചെടിയാണിത്. ഈ ചെടിയില്‍ സൂര്യ പ്രകാശം നേരിട്ട് പതിക്കരുത്. നീളന്‍ ഇലകളുള്ള ഈ ചെടി വിവിധ തരത്തില്‍ നഴ്‌സറികളില്‍ ലഭ്യമാണ്.

പീസ് ലില്ലി: വീടിനുള്ളില്‍ വളരെ പോസിറ്റിവ് എനര്‍ജി ഉണ്ടാക്കാന്‍ സഹായിക്കുന്ന ഇനമാണിത്. വീട്ടിനുള്ളില്‍ പൂവിടുന്ന ചെടി വളര്‍ത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവയെ പരിപാലിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ മൂന്ന് മണിക്കൂര്‍ സൂര്യ പ്രകാശം കൊള്ളിക്കുന്നത് നല്ലതാണ്. വീടിനുള്ളിലെ മോശം വായു ശുദ്ധീകരിക്കാന്‍ ഇതിന് ശേഷിയുണ്ട്.

  • കറ്റാര്‍ വാഴ: ഒവളരെയധികം ഔഷധഗുണമുള്ള ചെടിയാണിത്. പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. ഇലകളിലും തണ്ടുകളിലും ഇവ വെള്ളം ശേഖരിക്കും. അതുകൊണ്ട് വെള്ളം കെട്ടിക്കിടക്കുന്ന പ്രതലങ്ങളില്‍ ഇവ നടാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ സൂര്യ പ്രകാശം കൊള്ളിച്ചാല്‍ മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago