'ഐക്യമില്ലാതെ ഒന്നും സാധ്യമല്ല': പ്രവര്‍ത്തക സമിതിയില്‍ ജി 23 നേതാക്കള്‍ക്കെതിരേ പരോക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് ജി 23 നേതാക്കള്‍ക്കതിരേ പരോക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി.
പാര്‍ട്ടിയില്‍ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും സോണിയ ഗാന്ധി തുറന്നടിച്ചു.
പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നേതാക്കള്‍ ഒന്നടങ്കം പുനരുദ്ധാരണം ആവശ്യപ്പെടുന്നുണ്ടെന്നും ഐക്യമില്ലാതെ ഒന്നും സാധ്യമാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പടക്കം ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയാണ് സോണിയയുടെ പ്രസ്താവന.
താല്‍ക്കാലിക അദ്ധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് താന്‍ നടത്തുന്നതെന്നും സോണിയ പറഞ്ഞു. സത്യവും സ്വതന്ത്രവുമായ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കണം. സത്യസന്ധതയും മുഖത്തു നോക്ക് കാര്യങ്ങള്‍ പറയുന്നവരേയുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം, മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്.
പാര്‍ട്ടിയുടെ നാല് ചുവരുകള്‍ക്ക് അപ്പുറം പറയേണ്ടത് പ്രവര്‍ത്തക സമിതിയുടെ കൂട്ടായ തീരുമാനം മാത്രമായിരിക്കണമെന്നും സോണിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."