HOME
DETAILS

മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്ക്കരുത്

  
backup
December 22 2023 | 17:12 PM

dont-set-fire-to-freedom-of-the-press


എഡിറ്റേഴ്‌സ് ഗിൽഡ് അടക്കമുള്ള മാധ്യമമേഖലയിലെ സംഘടനകളുടെ എതിർപ്പ് പരിഗണിക്കാതെ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നടത്തിപ്പിൽ കേന്ദ്രസർക്കാരിന് അതിക്രമിച്ചു കടക്കാൻ കഴിയുന്ന വ്യവസ്ഥകളുള്ള പത്ര, ആനുകാലിക രജിസ്‌ട്രേഷൻ ബിൽ പാർലമെന്റ് പാസാക്കിയിരിക്കുന്നു. കഴിഞ്ഞ ഒാഗസ്റ്റിൽ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇപ്പോൾ ലോക്‌സഭയും പാസാക്കിയിരിക്കുന്നത്. ബിൽ രാജ്യത്തെ അച്ചടി മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ സുഗമമാക്കുന്നുവെന്നാണ് സർക്കാർ അവകാശവാദം.

എന്നാൽ, യു.എ.പി.എ പോലുള്ള കരിനിയമങ്ങളും മറ്റു ക്രിമിനൽ നിയമങ്ങളും മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും എതിരേ ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്. ഒരു പത്രസ്ഥാപനം എങ്ങനെ നടക്കുന്നുവെന്ന് ഏകപക്ഷീയമായി പരിശോധിക്കാൻ ബിൽ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു. ഇതോടെ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യമാണ് പൂർണമായും ഇല്ലാതാകുക.


പത്ര രജിസ്‌ട്രേഷനിൽ പൊലിസിനും സമാന മറ്റു ഏജൻസികൾക്കും ഇടപെടാൻ ബിൽ അവസരമൊരുക്കുന്നു. ഭീകരത, നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ എന്നീ ആരോപണങ്ങൾക്ക് വിധേയരായവർക്ക് പത്രം നടത്താനുള്ള അവകാശം വകുപ്പ് 4(1), 11(4) എന്നിവ തടയുന്നു. ദുരുപയോഗം ചെയ്യാൻ വ്യാപക സാധ്യതയുള്ള വകുപ്പാണിത്. ഫലത്തിൽ സർക്കാർവിരുദ്ധ പത്രങ്ങളെയും ആനുകാലികങ്ങളെയും ഇല്ലായ്മ ചെയ്യാനും പുതിയ അച്ചടി മാധ്യമങ്ങൾ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാനും ഇൗ ബില്ലിലൂടെ കേന്ദ്രസർക്കാരിന് കഴിയും.


രാജ്യത്ത് ഒരു പ്രസിദ്ധീകരണം എങ്ങനെ നടത്തണമെന്നതിന് ചട്ടക്കൂട് രൂപീകരിക്കാൻ ഇതിലെ 19ാം വകുപ്പ് സർക്കാരിന് അധികാരം നൽകുന്നുണ്ട്. ഇത് വിവാദമായ സർക്കാരിന്റെ വസ്തുതാ പരിശോധനാ സംഘം പോലുളള സംവിധാനമാണ്. അതായത് രജിസ്ട്രാർ ജനറലിന് മാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരത്തിനപ്പുറം മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരംകൂടി നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഇത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ കൊല്ലുന്നതാണ്.

ബില്ലിലെ വ്യവസ്ഥപ്രകാരം ഉടമയോ പ്രസാധകനോ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലോ രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലോ ശിക്ഷിക്കപ്പെട്ടാൽ പ്രസിദ്ധീകരണത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. യു.എ.പി.എ പ്രകാരമാണ് ഉടമകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിർവചിക്കുക. പ്രസിദ്ധീകരണങ്ങളുടെയും ഉടമകളുടെയും പ്രസാധകരുടെയും കൈയിലുള്ള ഏതു രേഖകൾ പരിശോധിക്കാനും പിഴ ചുമത്താനും രജിസ്ട്രാർ ജനറലിന് അധികാരമുണ്ട്. ആനുകാലികങ്ങൾക്ക് ഇന്ത്യയിൽ മാത്രമാണ് അച്ചടിയും പ്രസാധനവും നടത്താനുള്ള അവകാശമുള്ളത്. സർക്കാർ നിർദേശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യാൻ രജിസ്ട്രാർക്ക് അവകാശമുണ്ട്.


ഒാഗസ്റ്റ് മൂന്നിന് രാജ്യസഭ ബിൽ പാസാക്കുമ്പോൾ പ്രതിപക്ഷം സഭയിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ലോക്‌സഭയും ബിൽ പാസാക്കിയത് പ്രതിപക്ഷ നിരയിലെ 150നടുത്ത് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനു ശേഷമാണ്. ഇതോടെ ബില്ലിലെ പ്രതിപക്ഷത്തിന്റെ ആശങ്കകൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെടാതെ പോയി. ബില്ലുകളിലെ ചർച്ചകളിൽ ഏറ്റവും സജീവമായി പങ്കെടുക്കാറുള്ള പ്രതിപക്ഷ അംഗങ്ങളെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തു പുറത്തിരുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തുരങ്കംവയ്ക്കുന്ന സുപ്രധാന ബിൽ ഇത്തരത്തിൽ ചർച്ച ചെയ്യാതെ പാസാക്കുന്നതിൽ സർക്കാർ അപാകതയൊന്നും കണ്ടില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിൽ സുപ്രധാനമാണ് മാധ്യമങ്ങൾ. അത് രാജ്യത്തെ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലു തൂണുകളിലൊന്നാണ്. ജുഡീഷ്യറിപോലെ സ്വതന്ത്രമായാണത് പ്രവർത്തിക്കേണ്ടത്. രാജ്യത്തെ മറ്റൊരു ഏജൻസി ഇടപെടലുകൾ മാധ്യമങ്ങളിൽ നടത്തുന്നത് അതിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. അതിനാൽ അച്ചടി മാധ്യമങ്ങൾ രജിസ്റ്റർ ചെയ്യുകയെന്നതിനപ്പുറത്തേക്ക് അതിനെ നിയന്ത്രിക്കാൻ രജിസ്ട്രാർ ജനറലിനും പൊലിസ് അടക്കമുള്ള ഏജൻസികൾക്കും അനുമതി നൽകുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്.
ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷം അച്ചടി,

ദൃശ്യമാധ്യമങ്ങളെല്ലാം സർക്കാരിനെയോ സംഘ്പരിവാറിനെയോ വിമർശിക്കുന്നത് തീർത്തും ഒഴിവാക്കി. ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ എതിരാളികളെയും പൗരാവകാശ പ്രവർത്തകരെയും ജയിലിലടക്കൽ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടൽ തുടങ്ങിയവയൊന്നും മാധ്യമങ്ങളിലൂടെ എതിർക്കപ്പെട്ടില്ലെന്ന് മാത്രമല്ല പല മാധ്യമങ്ങളും സർക്കാരിന്റെ വിദ്വേഷ പ്രചാരണങ്ങളുടെ സജീവ നടത്തിപ്പുകാരായി മാറി. മോദി സർക്കാരിന്റെ ആദ്യ അഞ്ചു വർഷങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും വിധേയരായി. ഇത് കേവലം സർക്കാർ വിധേയത്വം മാത്രമായിരുന്നില്ല. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ആശയപരമായ ചേർച്ച കൂടിയായിരുന്നു.

വാർത്തകളിലും വിശകലനങ്ങളിലും സംഘ്പരിവാറിന്റെയും ഭരണകൂടത്തിന്റെയും അജൻഡകൾ നേരിട്ട് അവതരിപ്പിക്കുന്ന മാധ്യമങ്ങളായി മിക്ക വാർത്താ ചാനലുകളും പത്രങ്ങളും.
ഒന്നും രണ്ടും മോദി സർക്കാരുകളുടെ ഇതുവരെയുള്ള കാലത്തൊന്നുംതന്നെ സർക്കാരിന്റെ ഒരു നയത്തെയും ചോദ്യം ചെയ്യാൻ ദേശീയ മാധ്യമങ്ങൾ തയാറായില്ല. നോട്ടുനിരോധനത്തെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ ശ്രമിച്ചില്ല. റാഫേൽ ആയുധ ഇടപാട് പോലുള്ള സംഭവങ്ങളിലും കേന്ദ്രസർക്കാരിന്റെ പത്രക്കുറിപ്പുകൾ പൊലിപ്പിക്കുക മാത്രമാണ് മാധ്യമങ്ങൾ ചെയ്തത്. കൊവിഡ് കാലത്ത് പതിനായിരക്കണക്കിന് മനുഷ്യരെ നൂറുകണക്കിന് കിലോമീറ്റർ തെരുവുകളിലൂടെ നടത്തിച്ച ലോക്ക്ഡൗൺ പ്രഖ്യാപനവും ചോദ്യം ചെയ്യപ്പെടാതെ പോയി.


കുറച്ച് മാധ്യമങ്ങൾ മാത്രമാണ് ഈ സാഹചര്യത്തെ അതിജീവിച്ച് നിൽക്കുന്നത്. പൊതുബോധ നിർമിതിക്കുള്ള ഏറ്റവും ഏകോപിതമായ സാമൂഹികസ്ഥാപനം എന്ന പദവി ഇപ്പോഴും ഇത്തരം പരമ്പരാഗത മാധ്യമങ്ങൾക്കുണ്ട്. അതിനെക്കൂടി വരുതിയിലാക്കാനുള്ള നിയമനിർമാണമായേ പത്ര, ആനുകാലിക രജിസ്‌ട്രേഷൻ ബില്ലിന് കാണാനാവൂ. മാധ്യമസ്വാതന്ത്ര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ചകൾ നടത്താൻ ഒരു ജനാധിപത്യ സമൂഹത്തിനു അവകാശമില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണി ഈ രാജ്യത്തിന്റെ നിലനിൽപ്പിനെതിരേയാണ്. അതുകൊണ്ട് മാധ്യമസ്വാതന്ത്ര്യം എന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യ ഘടകവുമാണ്.

Content Highlights:Don't set fire to freedom of the press



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago