ഡി.ജി.പിയുടെ വസതിയിലെ പ്രതിഷേധം; ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡി.ജി.പിയുടെ വസതിയിലെ പ്രതിഷേധം; ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പൊലിസ് മോധാവിയുടെ വസതിക്കുള്ളില്‍ പ്രവേശിച്ച് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സമരം ചെയ്ത സംഭവത്തില്‍ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആര്‍ആര്‍ആര്‍എഫിലെ പൊലിസുകാരായ മുരളീധരരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മേലുദ്യോഗസ്ഥരോട് ചോദിക്കാതെ ഗേറ്റ് തുറന്നു കൊടുത്തു എന്നതാണ് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നടപടി പൊലിസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
വണ്ടിപെരിയാര്‍ കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയതിന്റെ പേരിലായിരുന്നു ഡിജിപിയുടെ വസതിയ്ക്ക് അകത്ത് കടന്നുള്ള മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. രണ്ട് സ്ത്രീകള്‍ നിവേദനം കൊടുക്കാനെന്ന പേരില്‍ എത്തി. ഇവരുടെ കൂടെ വന്ന നാലുപേര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. ഡിജിപിയുടെ വീടിന്റെ പോര്‍ട്ടിക്കോയിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും പിന്നീട് പൊലീസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."