കേരളത്തില്‍ നിയമവാഴ്ച്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലിസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ നടപടിയില്‍ ഗവര്‍ണര്‍
കേരളത്തില്‍ നിയമവാഴ്ച്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലിസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ നടപടിയില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തില്‍ നിയമവാഴ്ച്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലിസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളത് ക്രിമിനലുകളാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. അവര്‍ നടത്തുന്നത് കരുതി കൂട്ടിയുള്ള അക്രമമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നവ കേരള യാത്രയുടെ പേരില്‍ സ്‌കൂളുകളുടെ മതില്‍ തകര്‍ക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പൊലിസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരില്‍ ഒരാള്‍ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണം. ഈ സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തതില്‍ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആര് സംസാരിച്ചാലും അവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങള്‍ ഭയപ്പാടിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."