സഊദിയിൽ കോവിഡ്-19 വകഭേദം JN.1 സ്ഥിരീകരിച്ചു
റിയാദ്:സഊദി അറേബ്യയിൽ കോവിഡ്-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ 20-നാണ് സഊദി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചത്.]
സഊദി അറേബ്യയിൽ കോവിഡ്-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രാദേശികമായി പടർന്ന് കൊണ്ടിരിക്കുന്ന JN.1 വകഭേദത്തിന്റെ സാന്നിധ്യം നിരീക്ഷിച്ച് വരുന്നതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
സഊദി അറേബ്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളിൽ 36 ശതമാനം വൈറസിന്റെ ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധയാണെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സഊദി അറേബ്യയിൽ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിൽ യാതൊരു വർദ്ധനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."